ഇല്ലായ്മകൾ വലച്ചു; മധ്യപ്രദേശ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത് മെച്ചപ്പെട്ട ജീവിതം തേടി
text_fieldsഭോപാൽ: കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടിയാണ് മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ഞായറാഴ്ച രാവിലെ ബസിൽ കയറിയാണ് സ്വന്തം ഗ്രാമമായ സത്നയിൽ നിന്ന് അവൾ ഉജ്ജയ്നിലേക്ക് പുറപ്പെട്ടത്. സത്നയിലെ വീട്ടിലെ ഇല്ലായ്മകളിൽ അവൾ അസ്വസ്ഥയായിരുന്നു.
അങ്ങനെ ഞായറാഴ്ച ഉജ്ജയ്നിലേക്ക് ബസ് കയറി. ഞായറാഴ്ച വൈകീട്ടാണ് ബലാത്സംഗത്തിന് ഇരയായത്. ക്രൂരമായ ആക്രമണത്തിനു പിന്നാലെ പെൺകുട്ടി അബോധാവസ്ഥയിലായി. ബോധം വന്നപ്പോഴാണ് അപരിചിതമായ സ്ഥലമാണെന്ന കാര്യം മനസിലാകുന്നത്. തിങ്കളാഴ്ച രാവിലെയോടെ സഹായമഭ്യർഥിച്ച് പെൺകുട്ടി നടക്കാൻതുടങ്ങി. ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു.
പെൺകുട്ടി പരിചയമില്ലാത്ത സ്ഥലത്തെ ഓരോ വീടുകളിലും ചെന്ന് സഹായം ചോദിച്ചിരുന്നു. എന്നാൽ ആരും സഹായിക്കാൻ തയാറായില്ല. പ്രദേശത്തെ ആശ്രമത്തിലുള്ള പുരോഹിതൻ രാഹുൽ ശർമയാണ് പെൺകുട്ടിക്ക് അഭയം നൽകിയത്. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയപ്പോൾ ബലാത്സംഗം നടന്നതായി തെളിഞ്ഞു. മണിക്കൂറുകളോളം നടന്നാണ് അവൾ പുരോഹിതന്റെ അടുത്തെത്തിയത്. ഭയന്ന് വിറച്ച് കരയുന്നുണ്ടായിരുന്നു അപ്പോൾ. അദ്ദേഹം ഉടൻ വിവരം പൊലീസിൽ അറിയിച്ചു.
ആശ്രമത്തിന്റെ പ്രധാന കവാടത്തിലാണ് പെൺകുട്ടിയുണ്ടായിരുന്നത്. പെൺകുട്ടി പറയുന്നതൊന്നും ആദ്യം പുരോഹിതന് മനസിലായില്ല. ആംഗ്യ ഭാഷയിൽ ഭക്ഷണം വേണോയെന്ന് ചോദിച്ചു. കുട്ടി തലകുലുക്കിയപ്പോൾ, അദ്ദേഹം ഭക്ഷണം നൽകി. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നു തോന്നുമായിരുന്നു അവൾ കഴിക്കുന്നത് കണ്ടാൽ. ഭയന്നുവിറച്ച അവൾ സുരക്ഷിതയാണെന്നും ആരും ഉപദ്രവിക്കില്ലെന്നും പുരോഹിതൻ ബോധ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.