മുസ്ലിം ജനസംഖ്യ വർധന ബലാത്സംഗവും കൊലയും കൂട്ടിയെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: ഹിന്ദു ദമ്പതികൾക്ക് അഞ്ച് കുട്ടികൾ വീതം വേണമെന്ന് പറഞ്ഞ് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് വിവാദമുയർത്തിയതിനു പിന്നാലെ പ്രകോപന പ്രസ്താവനയുമായി മുതിർന്ന ബി.ജെ.പി എം.പി ഹരി ഒാം പാണ്ഡെ.
ഭീകരവാദം, ബലാത്സംഗം, െകാലപാതകം എന്നിവ രാജ്യത്ത് വൻതോതിൽ പെരുകാൻ കാരണം മുസ്ലിം ജനസംഖ്യ വർധനയാണെന്നാണ് എം.പിയുടെ കണ്ടെത്തൽ!. സ്വതന്ത്ര്യത്തിനുശേഷം മുസ്ലിം ജനസംഖ്യ വലിയ തോതിൽ കൂടിയെന്നും ഇതിന് തടയിട്ടില്ലെങ്കിൽ ഇന്ത്യയിൽനിന്ന് പാകിസ്താൻ പോലൊരു രാജ്യം വീണ്ടും രൂപവത്കരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും എം.പി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ അംബേദ്കർ നഗർ എം.പിയാണ് പാണ്ഡെ. രാജ്യത്തെ മറ്റൊരു വിഭജനത്തിൽ നിന്ന് രക്ഷിക്കാൻ ജനസംഖ്യ നിയന്ത്രണത്തിന് പാർലമെൻറിൽ ബിൽ കൊണ്ടുവരണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.