ഒറ്റദിവസം മൂന്ന് ചാന്ദ്രിക പ്രതിഭാസം: ആകാശ നിരീക്ഷകർ നൈനിറ്റാളിലേക്ക്
text_fieldsനൈനിതാൾ (ഉത്തരാഖണ്ഡ്): ജനുവരി 31ന് മൂന്ന് ചാന്ദ്ര പ്രതിഭാസങ്ങൾ ഒറ്റദിനത്തില്‍ സംഭവിക്കുന്നത് വീക്ഷിക്കാൻ ആകാശനിരീക്ഷകരും ശാസ്ത്രജ്ഞരും നൈനിതാളിലേക്ക്. സമുദ്രനിരപ്പിൽനിന്ന് 2,450 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒബ്സർവേറ്ററി സയൻസസിലേക്കാണ് ഇവരെത്തുന്നത്.
പതിവില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രന് ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലഡ് മൂണ്‍, ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് ദൃശ്യമാവുന്ന സൂപ്പര്‍ മൂണ്‍, ഒരു മാസത്തിനുള്ളില്‍ വരുന്ന രണ്ടാമത്തെ പൗര്‍ണമിയായ ബ്ലൂ മൂൺ എന്നിവയാണ് അന്ന് ഒരേസമയം ദൃശ്യമാവുക. അപൂർവമായ ഇൗ ആകാശക്കാഴ്ച വീക്ഷിക്കാൻ ശാസ്ത്രജ്ഞരോടൊപ്പം നിരവധി ഫോേട്ടാഗ്രാഫർമാരും ഇവിടേക്കെത്തുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനിൽ പാെണ്ഡ പറഞ്ഞു.
150 വർഷം കൂടുേമ്പാൾ മാത്രം സംഭവിക്കുന്ന ഇൗ ആകാശ വിസ്മയം ഇന്ത്യക്ക് പുറമെ റഷ്യ, ആസ്ട്രേലിയ, ചൈന, തായ്ലാൻഡ് എന്നിവിടങ്ങളിലാണ് ദൃശ്യമാവുക.
നൈനിതാളിലെ ആകാശം താരതമ്യേന മാലിന്യരഹിതവും തെളിഞ്ഞതുമായതിനാൽ ചന്ദ്രനെ ഇവിടെനിന്ന് വ്യക്തമായി കാണാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.