ലോക്ഡൗൺ നീട്ടുന്നത് ഫലപ്രദമായില്ലെങ്കിൽ എന്താണ് പദ്ധതി- കേന്ദ്രത്തോട് പ്രശാന്ത് കിഷോർ
text_fieldsപട്ന: കോവിഡ് മഹാമാരിയുടെ വ്യാപനം തടയാൻ ലോക്ഡൗൺ നീട്ടുന്നത് ഫലപ്രദമായില്ലെങ്കിൽ കേന്ദ്ര സർക്കാറിെൻ റ കയ്യിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യവുമായി മുൻ ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് കാമ്പയിൻ തന്ത് രജ്ഞനുമായ പ്രശാന്ത് കിഷോർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം സംശയമുന്നയിച്ചത്. മേയ് മൂന്ന് വരെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ നീട്ടിയത്. അതിൽ അടുത്ത ഏഴ് ദിവസം രാജ്യത്തെ എല്ലാ ജില്ലകളും കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോക്ഡൗൺ നീട്ടുന്നതിെൻറ രീതികളും യുക്തിയും നിരന്തരം ഇങ്ങനെ ചർച്ച ചെയ്യുന്നതിൽ അർഥമില്ല. എന്നിരുന്നാലും മേയ് മൂന്ന് വരെ ഇതേ രീതിയിൽ പോയിട്ടും നമ്മൾ ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിൽ എന്താണ് ചെയ്യുക. നമ്മളുടെ കയ്യിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ..? അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
It’s pointless to endlessly debate the rationale & modalities of the #lockdown2
— Prashant Kishor (@PrashantKishor) April 14, 2020
The REAL question however is what happens if we don’t get the desired result even by staying the course on our chosen path till 3rd May?
Do we have an alternate plan or the will to course correct?
കോവിഡ് കേസുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിലായിരുന്നു അടച്ചുപൂട്ടൽ നീട്ടാനുള്ള ഉത്തരവുമായി പ്രധാനമന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം 1211 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കേസുകൾ 10000 കടന്നു.
വൈറസിനെ നേരിടുന്നതിനെ കുറിച്ച് സമഗ്രമായ നയങ്ങളില്ലാതെ ലോക്ഡൗൺ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാറെന്ന് പ്രശാന്ത് കിഷോർ മുമ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.