Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഗാന്ധിയൻ ആശയങ്ങൾ ഉയർത്തി പിടിക്കാനുള്ള യുദ്ധം -മീര കുമാർ

text_fields
bookmark_border
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഗാന്ധിയൻ ആശയങ്ങൾ ഉയർത്തി പിടിക്കാനുള്ള യുദ്ധം -മീര കുമാർ
cancel

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ഉയർത്തി പിടിക്കാനുള്ള യുദ്ധമാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥി മീര കുമാർ. ഈ യുദ്ധത്തിൽ താൻ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മീര കുമാർ വ്യക്തമാക്കി. സബർമതി ആശ്രമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മീര കുമാർ. 

രാജ്യത്തെ നിലവിലുള്ള സാഹചര്യം നിർഭാഗ്യകരവും അസ്വസ്ഥപ്പെടുത്തുന്നതും ആണ്. മാനസികമായി തകർക്കാനും വിഭജിക്കാനുമുള്ള ശ്രമമാണിത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും മീര കുമാർ വ്യക്തമാക്കി. 

ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുന്നത്. ജൂലൈ 24ന് ഫലം പ്രഖ്യാപിക്കും. ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും ആഗസ്​റ്റ്​ അഞ്ചിനാണ്​ നടക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meira Kumarrashtrapathi electionGandhi's ideologyupa presidential candidatemalayalam news
News Summary - rashtrapathi election is war to uphold Gandhi's ideology -Meira Kumar india news, malayalam news 
Next Story