രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപ്’
text_fieldsന്യൂഡൽഹി: സ്ഥലനാമങ്ങൾ മാറ്റിയ നടപടികൾക്കു പിന്നാലെ രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’. രണ്ട് പ്രധാനപ്പെട്ട ഹാളുകൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ പേരുകൾ നൽകി. ദർബാർ ഹാളിനെ ‘ഗണതന്ത്ര മണ്ഡപ്’ എന്നും അശോക് ഹാളിനെ ‘അശോക് മണ്ഡപ്’ എന്നുമാണ് പുനർനാമകരണം ചെയ്തത്. ഇന്ത്യൻ സാംസ്കാരിക മൂല്യവും ധാർമികതയും ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഭാഗമായാണ് പേരിൽ മാറ്റം കൊണ്ടുവന്നതെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെ ഭരണകർത്താക്കളും ബ്രിട്ടീഷുകാരും ‘ദർബാർ’ എന്ന പദം കോടതി എന്ന അർഥത്തിലാണ് ഉപയോഗിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു. ദേശീയ അവാര്‍ഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും വേദിയാണ് ദര്‍ബാര്‍ ഹാള്‍.
ഗണതന്ത്രത്തിന്റെ ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍വേരുപിടിച്ചതാണ്. അശോക ഹാളിനെ അശോക മണ്ഡപമെന്ന് പുനര്‍നാമകരണം ചെയ്യുന്നതോടെ ഭാഷാപരമായ ഏകരൂപം കൈവരിക്കുന്നു. ഭാഷയിലെ ആംഗലേയവത്കരണം ഇല്ലാതാക്കുന്നുവെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.