രാഷ്ട്രപതി സ്ഥാനാർഥിത്വത്തിന് സുഷമയും ഭഗവതുമില്ല
text_fieldsന്യൂഡൽഹി: രാഷ്്ട്രപതി സ്ഥാനാർഥി ആരാണെന്ന് ബി.ജെ.പി ഇനിയും വ്യക്തമാക്കാതിരിക്കെ തെൻറ പേര് ഉയർന്നുവന്നത് നിഷേധിച്ച് കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജും മോഹൻ ഭഗവതിെൻറ പേരിനെതിരെ ആർ.എസ്.എസും നിഷേധവുമായി രംഗത്തുവന്നു. ആർ.എസ്.എസുകാരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് തങ്ങളെ വന്നു കണ്ട കേന്ദ്ര മന്ത്രിമാരോട് സി.പി.െഎ ആവശ്യപ്പെട്ടു.
തെൻറ പേരിൽ പ്രചരിക്കുന്നത് ഉൗഹങ്ങളാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. താൻ ഇപ്പോൾ വിദേശ മന്ത്രിയാണെന്നും രാഷ്ട്രപതി സ്ഥാനാർഥി ആരാണെന്ന ചോദ്യം തീർത്തും ആഭ്യന്തരമാണെന്നും സുഷമ വ്യക്തമാക്കി. മോഹൻ ഭഗവത് രാഷ്ട്രപതി സ്ഥാനാർഥിയാകണമെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ആവശ്യപ്പെട്ടതാണ് ആർ.എസ്.എസ് നിഷേധിച്ചത്.
തെറ്റായ നമ്പറാണ് ശിവസേന കറക്കിയതെന്ന് ആർ.എസ്.എസ് ആചാര്യൻ രാകേഷ് സിൻഹ പറഞ്ഞു. മോഹൻ ഭഗവതിെൻറ വ്യക്തിത്വത്തിലും തത്ത്വചിന്തയിലും ഒരു നാഗരികതയും സാംസ്കാരിക ബോധവുമുണ്ട്. ആ നിലക്ക് അദ്ദേഹത്തിന് രാഷ്ട്രപതി ആകാൻ കഴിയില്ല. ഇത് ഒരു വിനോദ വാർത്തായാണെന്ന് നേരത്തേ ഭഗവത് ചൂണ്ടിക്കാട്ടിയതാണെന്നും സിൻഹ കൂട്ടിച്ചേർത്തു.
മോഹൻ ഭഗവത് സ്ഥാനാർഥി അെല്ലന്ന് തങ്ങളെ കാണാൻവന്ന കേന്ദ്ര മന്ത്രിമാരായ നായിഡുവും രാജ്നാഥും വ്യക്തമാക്കിയതായി സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു. ആർ.എസ്.എസുകാരനെ ആ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പറഞ്ഞപ്പോഴാണ് മന്ത്രിമാർ ഇങ്ങനെ പ്രതികരിച്ചതെന്നും രാജ തുടർന്നു. അതിനിടെ, രാഷ്ട്രപതി പ്രണബ് മുഖർജി ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ ഉച്ചഭക്ഷണത്തിനും ചർച്ചക്കും വിളിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.
ചരിത്രത്തിലാദ്യമായാണ് ആർ.എസ്.എസ് തലവനെ രാഷ്ട്രപതി ഭവനിലേക്ക് ഭക്ഷണത്തിനും ചർച്ചക്കും ക്ഷണിക്കുന്നത്. പുതിയ രാഷ്ട്രപതി സ്ഥാനാർഥിക്കായി പ്രതിപക്ഷ നേതാക്കളെ കേന്ദ്ര മന്ത്രിമാർ കണ്ട ദിവസംതന്നെയാണ് ഭഗവതിെൻറ രാഷ്ട്രപതി ഭവൻ സന്ദർശനവും. ഇത് രാജ്യത്തിെൻറ രാഷ്ട്രീയ, ഭരണനിർവഹണ മേഖലകളിൽ ആർ.എസ്.എസിെൻറ സ്വീകാര്യതക്കുള്ള െതളിവാണെന്ന നിലയിൽ ബി.ജെ.പി കേന്ദ്രങ്ങൾ പ്രചാരണം തുടങ്ങിയിട്ടുമുണ്ട്.
മോദിക്കും ബി.ജെ.പി സർക്കാറിനും സ്വീകാര്യനായ മുഖർജിയെ വീണ്ടും സ്ഥാനാർഥിയാക്കാൻ ആർ.എസ്.എസിന് പദ്ധതിയുണ്ടോ എന്ന തരത്തിലും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമെന്ന നിലയിൽ ആർ.എസ്എസിെനതിരെയുള്ള നിരവധി റിപ്പോർട്ടുകൾ മുഖർജി കാണുകയും പരിേശാധിക്കുകയും ചെയ്തിട്ടുണ്ട്. ആർ.എസ്എസിനെ ശത്രുപക്ഷത്ത് നിർത്തിയ കോൺഗ്രസിെൻറ തന്ത്രപ്രധാനമായ പല യോഗങ്ങളിലും പെങ്കടുത്തയാളാണ് മുഖർജി. ആർ.എസ്.എസിെൻറ ചരിത്രത്തിലും പുതിയ അധ്യായമാണ് രാഷ്ട്രപതിയുെട ക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.