ഗാന്ധിജിയുടെ അഹിംസ മന്ത്രത്തിെൻറ പ്രസക്തി വർധിച്ചു –രാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഹിംസയുടെ അധികാരത്തെക്കാൾ അഹിംസയുടെ അധികാരമാണ് കുലീനമെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകൾക്ക് രാജ്യത്ത് പ്രസക്തി വർധിക്കുകയാണെന്ന് രാഷ്്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ടക്കൊലകൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ. വലിയ അനുഭവ സമ്പത്തിെൻറ ഉടമകളായ നാം ചരിത്രത്തിലെ ദശാസന്ധിയിലാണിപ്പോൾ. ലക്ഷ്യം നേടാനുള്ള പ്രയാണത്തിൽ രാജ്യം ഏറെ മുന്നോട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദങ്ങൾക്കപ്പുറം എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനും പ്രാമുഖ്യം നൽകണം. രാജ്യത്ത് ഒാരോരുത്തർക്കുമുള്ള ഇടം ആദരിക്കപ്പെടുകയും അവകാശങ്ങൾ ഹനിക്കാതിരിക്കുകയുമാണ് വേണ്ടത്. കർഷകനായാലും സൈനികനായാലും സ്വാതന്ത്ര്യസമര തത്ത്വങ്ങൾ മുറുകെപ്പിടിച്ച് അവരുടേതായ സംഭാവനകൾ ആത്മാർഥതയോടെ നിർവഹിക്കുന്നുണ്ട്. സാമൂഹിക, സാമ്പത്തിക മേഖലയിൽ നമ്മൾ സൃഷ്ടിച്ച അടിത്തറ ബലപ്പെടുത്തുന്നതിനും പടുത്തുയർത്തുന്നതിനും കഠിനശ്രമങ്ങളുണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്ക് സമൂഹത്തിൽ പ്രധാന പങ്കുവഹിക്കാനുണ്ട്. രാജ്യത്തിെൻറ സ്വാതന്ത്ര്യവ്യാപനം സ്ത്രീകളുടെ സ്വാതന്ത്ര്യ വ്യാപനം കൂടിയാണ്. സ്ത്രീകളെ അമ്മയായും സഹോദരിയായും മകളായും നോക്കിക്കാണാനും അവർക്ക് സുരക്ഷിതത്വം ഒരുക്കാനും നമുക്കാവണം. ഉന്നത വിദ്യാഭ്യാസം നേടി രാജ്യനിർമാണ പ്രക്രിയയിൽ സ്ത്രീകളും പങ്കാളികളാവണം. രാജ്യം രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150ാം പിറന്നാൾ ആഘോഷത്തിന് ഒരുങ്ങുേമ്പാഴാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷമെന്നത് പൊലിമ വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.