Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാസ്റ്റ്​ഫുഡ്​ കടയിൽ...

ഫാസ്റ്റ്​ഫുഡ്​ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ട്​ വയസുകാരനെ എലി കടിച്ചു

text_fields
bookmark_border
ഫാസ്റ്റ്​ഫുഡ്​ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ട്​ വയസുകാരനെ എലി കടിച്ചു
cancel

ഹൈദരാബാദിൽ ഫാസ്റ്റ്​ ഫുഡ്​ കടയിൽനിന്ന്​ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ട്​ വയസുകാരൻ ബാലനെ എലി കടിച്ചു. ഹൈദരാബാദ്​ കോമ്പള്ളി പ്രദേശത്തുള്ള പ്രശസ്തമായ ഫാസ്​റ്റ്​ ഫുഡ്​ കടയിലാണ്​ സംഭവം. കടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. ആൺകുട്ടിയും മാതാപിതാക്കളും കൂടിയാണ്​ ലഘുഭക്ഷണം കഴിക്കാൻ കടയിൽ എത്തിയത്​.

വാഷ്​ ഏരിയയിൽനിന്ന്​ ഡൈനിങ്​ ഏരിയയിലേക്ക്​ കടന്നുവന്ന വലിയ എലി കുട്ടി​യുടെ ദേഹത്തേക്ക്​ ചാടിക്കയറി കടിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ്​ ചാടി എഴുന്നേറ്റ്​ കുട്ടിയെ രക്ഷപെടുത്തുന്നതും എലിയെ ദൂരേക്ക്​ തട്ടിത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇടതുകാലിൽ രണ്ടിടത്ത്​ എലി കടിച്ച പാടുണ്ട്​. മാർച്ച്​ ഒമ്പതിനാണ്​ സംഭവം. ആർമി ഓഫിസർ കൂടിയായ കുട്ടിയുടെ പിതാവ്​ ഫാസ്റ്റ്​ ഫുഡ്​ കടക്കെതിരെ പരാതി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadRat bites boyfast food outlet
News Summary - Rat bites 8-yr-old boy at fast food outlet in Hyderabad
Next Story