Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഫലം വേണ്ടെന്ന്...

പ്രതിഫലം വേണ്ടെന്ന് റാറ്റ് മൈനേഴ്സ്; ‘ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി’

text_fields
bookmark_border
പ്രതിഫലം വേണ്ടെന്ന് റാറ്റ് മൈനേഴ്സ്; ‘ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി’
cancel

സി​ൽ​ക്യാ​ര (ഉ​ത്ത​ര​കാ​ശി): നിർമാണത്തിലിരിക്കെ ഇടിഞ്ഞുവീണ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനാകാതെ രാജ്യം ദിവസങ്ങളോളം പകച്ചുനിന്നപ്പോൾ അവസാനം രക്ഷകരുടെ വേഷമിട്ടെത്തിയവരായിരുന്നു വകീൽ ഹസന്റെ നേതൃത്വത്തിലുള്ള ‘റാറ്റ്ഹോൾ മൈനേഴ്സ്’ എന്നറിയപ്പെടുന്ന സംഘം. അ​മേ​രി​ക്ക​ൻ ഓ​ഗ​ർ യ​ന്ത്ര​ത്തെ കൈ​ക്ക​രു​ത്തും ക​ര​വി​രു​തും കൊ​ണ്ട് തോ​ൽ​പി​ച്ച​വരായാണ് ഇനി ഇവരെ ലോകം അടയാളപ്പെടുത്തുക​. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ​ഴി​വെ​ട്ടാ​ൻ കൊ​ണ്ടു​വ​ന്ന് നി​ര​ന്ത​രം വ​ഴി​മു​ട​ക്കി​യാ​യി മാ​റി​യ ഓ​ഗ​ർ മെ​ഷീ​ൻ സ്പൈ​റ​ൽ ബ്ലേ​ഡി​ന് മൂ​ന്നു​ദി​വ​സ​മാ​യി ചെ​യ്യാ​നാ​വാ​ത്ത​താ​ണ് 2.6 അടി വ്യാസമുള്ള കു​ഴ​ലി​ന​ക​ത്ത് കയറി സം​ഘം കേ​വ​ലം 36 മ​ണി​ക്കൂ​ർ കൊ​ണ്ട് സാ​ധി​ച്ചെ​ടു​ത്ത​ത്. രക്ഷാദൗത്യം വിജയിച്ചതോടെ രാജ്യത്തിന്റെ ഹീറോകളായിരിക്കുകയാണ് ഇവർ. അഭിനന്ദന പ്രവാഹങ്ങൾക്കിടെ ഇവർ പ്രതിഫലം നിരസിച്ചെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് തങ്ങളുടെ രാജ്യത്തിന് വേണ്ടിയാണെന്നും അതിനാൽ പ്രതിഫലം വേണ്ടെന്നുമാണ് സംഘത്തിന്റെ നിലപാടെന്ന് ‘ഇന്ത്യ ടുമോറെ’ റിപ്പോർട്ട് ചെയ്തു.

തുരങ്കത്തിനുള്ളിൽ കയറി 12 മീറ്റർ തുരക്കാനായിരുന്നു സംഘം നിയോഗിക്കപ്പെട്ടത്. കുടിവെള്ള ​പൈപ്പ് ലൈനുകളും അഴുക്കുചാലുകളുമെല്ലാം വൃത്തിയാക്കിയെടുക്കുന്ന ജോലി ചെയ്യുന്ന ‘റോക്ക് വെൽ’ എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു വകീൽ ഹസനും മുന്ന ഖുറൈശിയും അടക്കമുള്ളവർ. 32 ഇ​ഞ്ച് ഇ​രു​മ്പ് കു​ഴ​ലി​ന​ക​ത്ത് മെ​യ്‍വ​ഴ​ക്ക​ത്തോ​ടെ എ​ലിയെ ​പോ​ലെ ക​യ​റി​യി​രു​ന്ന് ഉ​ളി​യും ചു​റ്റി​ക​യും ക​ര​ണ്ടി​യു​മാ​യി ഇ​രു​മ്പു​കു​ഴ​ൽ​പാ​ത​ക്കു​ള്ള അ​വ​സാ​ന മീ​റ്റ​റു​ക​ൾ തു​ര​ന്ന് ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്, 17 ദി​വ​സ​മാ​യി തു​ര​ങ്ക​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ പു​റം​ലോ​ക​ത്തു​നി​ന്ന് ചെ​ന്നു​ക​ണ്ട ആ​ദ്യ​ത്തെയാൾ 29കാരനായ മു​ന്നാ ഖു​റൈ​ശി​യാ​യിരുന്നു. ഖു​റൈ​ശി​ക്കൊ​പ്പം തു​ര​ന്നു​കൊ​ണ്ടി​രു​ന്ന മോ​നു കു​മാ​ർ, വ​കീ​ൽ ഖാ​ൻ, ഫി​റോ​സ്, പ​ർ​സാ​ദി ലോ​ധി, വി​പി​ൻ റ​ജാ​വ​ത്ത് എ​ന്നി​വ​രും തു​ട​ർ​ന്ന് കു​ഴ​ൽ​പാ​ത​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തെ​ത്തി. മൂന്ന് ടീം ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്താണ് കുടുങ്ങിയ തൊഴിലാളികൾക്കടുത്തെത്തിയത്.

‘ഞാൻ അവസാനത്തെ പാറയും നീക്കം ചെയ്തു. എനിക്ക് അവരെ കാണാനായി. അവർ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉയർത്തി. ഒപ്പം പുറത്തെത്തിക്കുന്നതിന് നന്ദിയും പറഞ്ഞു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാനത് ചെയ്തത്’, രക്ഷാദൗത്യത്തെ കുറിച്ച് ഖുറേഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാൽ, ആദ്യമായാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതെന്നും ടീം ലീഡറായ വകീൽ ഹസൻ പറഞ്ഞു.

മുന്ന ഖു​റൈശി

മേ​ഘാ​ല​യ​യി​ലെ ഖ​നി​ക​ളി​ൽ എ​ലി​മാ​ളം പോ​​ലൊ​രു​ക്കു​ന്ന മ​ട​ക​ളി​ലൂ​ടെ ചെ​റി​യ കു​ട്ടി​ക​​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഖ​ന​ന​മാ​ണ് ‘റാ​റ്റ് ഹോ​ൾ മൈ​നി​ങ്’. കു​ട്ടി​ക​ളെ വെ​ച്ചു​ള്ള ഈ ​ഖ​ന​ന രീ​തി നി​രോ​ധി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും യ​​ന്ത്രം തോ​ൽ​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഖ​നി​ക​ളി​ലും പൈ​പ്പ്​​ലൈ​നി​ടു​ന്ന പ്ര​വൃ​ത്തി​ക​ളി​ലും ഇ​പ്പോ​ഴും പ​യ​റ്റാ​റു​ണ്ട്.

കു​ടി​വെ​ള്ള, സീ​വേ​ജ് പ​ദ്ധ​തി​ക​ൾ​ക്ക് കു​ഴ​ലി​ട്ടു​കൊ​ടു​ക്കു​ന്ന ‘ട്രെ​ഞ്ച്‍ല​സ് ടെ​ക്നോ​ള​ജീ​സി’​ലെ തൊ​ഴി​ലാ​ളി​ക​ളും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത ഘ​ട്ട​ങ്ങ​ളി​ൽ ഈ ​രീ​തി പ​യ​റ്റാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silkyara TunnelTunnel Rescuerat hole minerMunna Qureshi
News Summary - Rat Miners refuses Rewards; 'We did it for the country'
Next Story