ഹാമിദ് അൻസാരിയുെട ഭാര്യ നടത്തുന്ന മദ്രസയിെല വെള്ളത്തിൽ എലിവിഷം കലർത്തിയെന്ന് റിപ്പോർട്ട്
text_fieldsആഗ്ര: മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി നടത്തുന്ന മദ്രസയിലെ കുടിവെള്ളത്തിൽ രണ്ട് അജ്ഞാതർ എലിവിഷം കലർത്തിെയന്ന് ആരോപണം. 4000 വിദ്യാർഥികൾ പഠിക്കുന്ന അലിഗഡിലെ ചാച്ച നെഹ്റു മദ്രസിെല കുടിവെള്ളത്തിൽ എലി വിഷം കലർത്തിയതായി സംശയിക്കുന്നുെവന്ന് സൽമ അറിയച്ചു. സൽമയുെട നേതൃത്വത്തിലുള്ള അൽനൂർ ചാരിറ്റബിൾ സൊൈസറ്റിയാണ് മദ്രസ നടത്തുന്നത്. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മദ്രസയിെല ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടി പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ വരുേമ്പാൾ സംഭവം കണ്ടതായി പൊലീസിനോട് പറഞ്ഞു. രണ്ടു പേർ വെള്ളടാങ്കിൽ ഗുളികകൾ കലർത്തുന്നു. എന്താണ് ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോൾ ഒരാൾ പിസ്റ്റൾ ചൂണ്ടി നിശബ്ദനായി ഇരിക്കാൻ ഭീഷണിെപ്പടുത്തി. അവർ പോയ ശേഷം വിദ്യാർഥി വാർഡനോട് കാര്യങ്ങൾ വിവരിക്കുകയായിരുന്നു.
പൊലീെസത്തി വെള്ളത്തിെൻറ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ടാങ്കിനു സമീപത്തുണ്ടായിരുന്ന എലിവിഷത്തിെൻറ കവറും പൊലീസിന് വിദ്യാർഥി കൈമാറി. സംഭവമറിഞ്ഞ ഉടൻ വെള്ള വിതരണം നിർത്തിവെച്ചു. വിദ്യാർഥികളോട് മറ്റിടങ്ങളിൽ നിന്ന് വെള്ളം കൊണ്ടു വന്ന് ഉപയോഗിക്കാൻ ആവശ്യപ്പെട്ടതായും വാർഡൻ അറിയിച്ചു.
സംഭവം ഞെട്ടിക്കുന്നതാണെന്നും മുൻകരുതലായി മദ്റസയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും സൽമ അൻസാരി വാർത്താലേഖകരോട് പറഞ്ഞു. ടാങ്കിലെ കുടിവെള്ളം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കേസിലെ പ്രതികൾക്കായി അന്വേഷണം നടത്തിവരുകയാണെന്നും അലീഗഢ് പൊലീസ് സൂപ്രണ്ട് രാജേഷ് പാെണ്ഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.