രത്തൻ ടാറ്റയും സുപ്രീംകോടതി മുൻ ജഡ്ജി കെ.ടി. തോമസും പി.എം കെയേഴ്സ് ഫണ്ടിെൻറ ട്രസ്റ്റികൾ
text_fieldsലണ്ടൻ: വൻ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ, സുപ്രീംകോടതി മുൻ ജഡ്ജി കെ.ടി. തോമസ്, ലോക് സഭ ഡെപ്യൂട്ടി മുൻ സ്പീക്കർ കരിയ മുൻഡ തുടങ്ങിയ പ്രമുഖരെ പി.എം കെയേഴ്സ് ഫണ്ടിെൻറ ട്രസ്റ്റികളായി നാമനിർദേശം ചെയ്തു. സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ യോഗത്തിനു പിന്നാലെയാണ് തീരുമാനം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി അംഗങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനും യോഗത്തിൽ പങ്കെടുത്തിരുന്നു.
പി.എം കെയേഴ്സ് ഫണ്ടിെൻറ അഭിവാജ്യ ഘടകമാണ് ട്രസ്റ്റികളും അഡ്വൈസറി ബോർഡ് അംഗങ്ങളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിർമല സീതാരാമനും ഷായും ആണ് മറ്റ് ട്രസ്റ്റി അംഗങ്ങൾ.
മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷി, ഇൻഫോസിസ് മുൻ ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധ മൂർത്തി, ടെക് ഫോർ ഇന്ത്യ സഹ സ്ഥാപകൻ ആനന്ദ് ഷാ എന്നിവരെ പി.എം കെയേഴ്സ് ഫണ്ടിെൻറ അഡ്വൈസറി ബോർഡിലേക്കും നാമനിർദേശം ചെയ്തു.
പുതിയ അംഗങ്ങൾ വന്നതോടെ പി.എം കെയേഴ്സിെൻറ പ്രവർത്തനം കൂടുതൽ വിശാലമാകുമെന്ന് പ്രധാനമന്ത്രി വിലയിരുത്തി. പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരം 4345 കുട്ടികളെ സഹായിക്കുന്നുണ്ട്. കോവിഡ് കാലത്താണ് അടിയന്തര സഹായത്തിനായി പി.എം കെയേഴ്സ് ഫണ്ട് സ്ഥാപിച്ചത്. പ്രധാനമന്ത്രിയാണ് എക്സ് ഒഫിഷ്യോ ചെയർപേഴ്സൻ. കോവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ സഹായിക്കാനാണ് കഴിഞ്ഞ വർഷം മുതൽ പി.എം കെയേഴ്സ് ഫോർ ചിൽഡ്രൻ രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.