രത്തൻ ടാറ്റയുടെ വിയോഗം: ജീവിതത്തിൽ ശൂന്യത തോന്നുന്നുവെന്ന് സുധ മൂർത്തി
text_fieldsമുംബൈ: പ്രശസ്ത ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തോടെ തന്റെ ജീവിതം ശൂന്യമായി തോന്നുന്നുവെന്ന് ഇൻഫോസിസ് സഹസ്ഥാപകയും എം.പിയുമായ സുധ മൂർത്തി.
‘എന്റെ ജീവിതത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. സത്യസന്ധതയും ലാളിത്യവും എപ്പോഴും മറ്റുള്ളവരോട് കരുതലും അനുകമ്പയും ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യുന്നു. എന്റെ അനുഭവത്തിൽ അദ്ദേഹത്തെപ്പോലെ ഒരാളെ ഞാൻ കണ്ടുമുട്ടിയതായി കരുതുന്നില്ല.
അദ്ദേഹം ഒരു സിമ്പിൾ മനുഷ്യനായിരുന്നു’ വാർത്ത ഏജൻസിയോട് സംസാരിക്കുകയായിരുന്നു അവർ. പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ മുഖമായിരുന്നു രത്തൻ ടാറ്റ. രത്തൻ ടാറ്റയോടുള്ള ആരാധനയെയും ബഹുമാനത്തെയും കുറിച്ച് സംസാരിച്ച സുധ മൂർത്തി കൂടുതൽ വ്യക്തമാക്കി. ‘ഞാൻ പ്രാർത്ഥിക്കട്ടെ, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹം ഒരു ഇതിഹാസമായിരുന്നു. അദ്ദേഹം എനിക്ക് ഒരു യുഗത്തിന്റെ അവസാനമാണ്.
ടാറ്റയുടെ പക്കൽ നിന്നാണ് താൻ ജീവകാരുണ്യപ്രവർത്തനം പഠിക്കുന്നതെന്നും അവർ പറഞ്ഞു. ബിസിനസ് ലോകത്ത് മനുഷ്യത്വപരമായ സമീപനത്തിന് തുടക്കമിട്ടവരിൽ ഒരാളായാണ് രത്തൻ ടാറ്റയെ കണക്കാക്കുന്നത്. എളിമയുടെ പേരിൽ അദ്ദേഹം എല്ലാവർക്കും സ്വീകാര്യനായിരുന്നു. ഒക്ടോബർ ഒമ്പതിന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.