എ.ടി.എം എലിപ്പത്തായമായി; കരണ്ടുതീർത്തത് 12.38 ലക്ഷം
text_fieldsദിസ്പുർ(അസം): എലിയെ പേടിച്ച് ഇല്ലം ചുടണോ? ഇമ്മാതിരി എലിയാണെങ്കിൽ വീണ്ടുവിചാരത്തിന് നിൽക്കാതെ ചുെട്ടാടുക്കേണ്ടിവരും. എ.ടി.എമ്മിൽ നിക്ഷേപിച്ച 12.38 ലക്ഷം രൂപ കരണ്ടുതീർത്ത ചുണ്ടെലികളെ പറ്റിയാണ് പറയുന്നത്. അസമിലെ തിൻസുക്കിയ ലായ്പുലിയിലെ എ.ടി.എമ്മിലാണ് സംഭവം. മേയ് 20 മുതൽ പ്രവർത്തിക്കാത്ത മെഷിൻ പരിശോധിച്ചപ്പോഴാണ് കരൾ പിളരുന്ന കാഴ്ച. േമയ് 19നാണ് സ്വകാര്യ കമ്പനി എ.ടി.എമ്മിൽ 29.48 ലക്ഷം രൂപ നിക്ഷേപിച്ചത്.
20ന് യന്ത്രം തകരാറായി. മൂന്നാഴ്ചക്ക് ശേഷം ജൂൺ 11നാണ് എ.ടി.എം തുറന്നത്. അപ്പോഴാണ് നോട്ടുകൾ മുറിച്ചിട്ട നിലയിൽ കണ്ടത്. രണ്ടായിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകളാണ് കരണ്ടതിൽ അധികവും.
എസ്.ബി.െഎയുടേതാണ് എ.ടി.എം. 17 ലക്ഷത്തോളം രൂപ വീണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തിൻസുകിയ പൊലീസ് അന്വേഷണം ആരംഭിച്ചു. തകരാറിലായ എ.ടി.എം നന്നാക്കാൻ മൂന്നാഴ്ചയിലേറെ എടുത്തത് ദുരൂഹമാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.