ആധാര്‍, മൊബൈല്‍, ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ച് പണമിടപാടിന് സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ആധാര്‍, സ്മാര്‍ട്ട് ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവ ബന്ധിപ്പിച്ച് പണമിടപാടിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. എ.ഇ.പി.എസ് എന്ന പേരിലാണ് പദ്ധതി. പ്രധാനമായും വ്യാപാരമേഖലയിലാണ് ഈ സംവിധാനം നടപ്പാക്കുക. 30 കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരല്ളെന്നും രാജ്യം ഡിജിറ്റലിലേക്ക് മാറുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതാണ് പുതിയ പദ്ധതിയെന്നും കേന്ദ്ര സാങ്കേതിക, വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകാരണം ഇവര്‍ക്ക് മൊബൈല്‍ വാലറ്റുകളോ ഇ-പേയ്മെന്‍റുകളോ നടത്താനാകുന്നില്ല. പദ്ധതി നടപ്പാകുന്നതോടെ ഈ പ്രശ്നം ഇല്ലാതാകും. നിലവില്‍ പ്രായപൂര്‍ത്തിയായവരില്‍ 99 ശതമാനത്തിനും ആധാര്‍ അക്കൗണ്ടുണ്ട്. 40 കോടി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയവരുടെ വിവരങ്ങളടങ്ങിയ ഉപകരണം പണമിടപാട് സ്ഥാപനങ്ങളിലെ സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെടുത്തും. ഇതില്‍ കൈവിരല്‍ സ്കാന്‍ ചെയ്ത് ഇടപാട് നടത്തുന്നതാണ് പുതിയ സംവിധാനം. വ്യാപാരികള്‍ക്ക് ഇതിന് മുതല്‍മുടക്കേണ്ടിവരില്ളെന്നും മന്ത്രി പറഞ്ഞു.
1000 പെട്രോള്‍ പമ്പുകളില്‍ ആധാര്‍ വിവരങ്ങള്‍ അടങ്ങിയ ഉപകരണത്തില്‍ കൈവിരല്‍ സ്കാന്‍ ചെയ്ത് ഇന്ധനം നിറക്കാനുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇതിന് സോഫ്റ്റ്വെയര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ സമീപിച്ചതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എ.ഇ.പി.എസ് സംവിധാനം ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖലയില്‍ വന്‍മാറ്റം സൃഷ്ടിക്കുമെന്ന് നിതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് പറഞ്ഞു. പണമിടപാട് എളുപ്പമാവുന്ന പദ്ധതി ആറുമാസത്തിനകം നടപ്പില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.