Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജദേജയു​ടെ ഭാര്യ...

ജദേജയു​ടെ ഭാര്യ പരസ്യമായി പൊട്ടിത്തെറിച്ചു; എം.എൽ.എയുടെ നാക്കിന്‍റെ ചൂടറിഞ്ഞ് ബി.​ജെ.പി എം.പിയും സിറ്റി മേയറും

text_fields
bookmark_border
Rivaba Jadeja
cancel

ജാംനഗർ: ബി.ജെ.പി നേതാക്കളോട് വാക്കുതർക്കത്തിൽ ഏർപ്പെട്ട ബി.ജെപി എം.എൽ.എയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഗുജറാത്തിലെ ബി.ജെ.പി നേതാവും ജാം നഗർ നോർത്ത് എം.എൽ.എയുമായ റിവാബ ജഡേജയാണ് പൊതുജനമധ്യത്തിൽ വെച്ച് പാർട്ടി ജനപ്രതിനിധികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ. ജാംനഗർ സിറ്റി മേയർ ബീന കോത്താരി, എം.പി പൂനംബെൻ മാഡം എന്നിവരാണ് സ്വന്തം പാർട്ടി എം.എൽ.എയുടെ നാക്കിന്‍റെ ചൂടറിഞ്ഞത്.

വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ചെരുപ്പ് അഴിച്ചതിന് ശേഷം പൂനംബെൻ തന്നെ പരിഹസിക്കുകയും ഓവർ സ്മാർട്ട് എന്ന് വിളിക്കുകയും ചെയ്തതായാണ് റിവാബയുടെ ആരോപണം. പൊലീസ് ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമൊക്കെ ചുറ്റും കൂടി നിൽക്കെയാണ് എം.പിക്കെതിരെ റിവാബ ആഞ്ഞടിച്ചത്.

'സ്വാതന്ത്ര്യ ദിനത്തിൽ എം.പി തന്‍റെ ഷൂസ് ധരിച്ച് വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ചു. ഇതിന് പിന്നാലെ താൻ ഷൂസ് ഊരിമാറ്റി ആദരവ് പ്രകടിപ്പിച്ചു. മറ്റു നേതാക്കളും അതുതന്നെ ചെയ്തു. ഷൂസ് അഴിച്ച തന്നെ പരിഹസിച്ച എം.പി 'ഓവർ സ്മാർട്ട്' എന്ന് വിളിച്ചു' -റിവാബ പറയുന്നു.

'പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലും ഇത്തരം പരിപാടികളിൽ ഷൂസ് അഴിച്ചിട്ടില്ല. എന്നാൽ, ചില ആളുകൾ 'ഓവർ സ്മാർട്ടാ'യി പെരുമാറുന്നു' എന്നാണ് എം.പി പൂനംബെൻ പറഞ്ഞത്.

വിഷയത്തിൽ അനാവശ്യമായി ഇടപെടുകയും എം.പിയെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തതിനാണ് സിറ്റി മേയർ ബീന കോത്താരിയെ വിമർശിച്ചതെന്നും റിവാബ പറയുന്നു. സംഭവത്തിൽ പിന്നീട് വിശദീകരണവുമായി എം.പി പൂനംബെൻ രംഗത്തുവന്നു. ‘തെറ്റിദ്ധാരണയുടെ പുറത്താണ് ആ സംഭവമുണ്ടായത്. ബി.ജെ.പി ഒരു കുടുംബമാണ്. അവിടെ എല്ലാവരും മറ്റുള്ളവർക്ക് കരുത്തുപകരുകയാണ്. ബീന കോത്താരി എനിക്ക് ജ്യേഷ്ഠസഹോദരിയെ പോലെയാണ്. റിവാബ അനുജത്തിയെ പോലെയും’ -പൂനംബെൻ വിശദീകരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra Jadejaverbal spatRivaba JadejaBJP
News Summary - Ravindra Jadeja's wife Rivaba lashes out at BJP colleagues
Next Story