അയോധ്യ ഭൂമി തർക്കകേസ് ഉടൻ തീർപ്പാക്കണമെന്ന് രവിശങ്കർ പ്രസാദ്
text_fieldsപാട്ന: അയോധ്യ ഭൂമി തർക്ക കേസ് വീണ്ടും നീട്ടിവെക്കാതെ കഴിയുന്നത്രയും വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്നാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കു ന്നത്. ഭൂമി തർക്കകേസ് കൂടുതൽ നീട്ടിവെക്കാതെ ഭരണഘടനാപരമായി പരിഹരിക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 70 വർഷമായി രാമ ജന്മഭൂമി കേസിൽ പെട്ടുകിടക്കുകയാണ്. അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലുകളും തീർപ്പാക്കാതെ കിടക്കുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അയോധ്യ ഭൂമി തർക്കകേസിൽ നാളെ വാദം കേൾക്കാനുള്ള തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് രവിശങ്കർ പ്രസാദിെൻറ പ്രതികരണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് എസ്.എ. ബോബ്ഡേക്ക് ഹാജരാകാൻ കഴിയാത്തതിനാൽ
അയോധ്യ ഭൂമി തർക്കകേസിൽ വാദം കേൾക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി രജിസ്ട്രാർ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.