ഹിന്ദി ഭാഷക്ക് രാജ്യത്തെ ഒന്നിപ്പിക്കാനാവില്ല –രവീഷ് കുമാർ
text_fieldsബംഗളൂരു: രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെ കുറിച്ച് ഭയപ്പെടേണ്ടതില്ലെ ന്നും ഹിന്ദി ഭാഷക്ക് രാജ്യത്തെ ഒന്നിപ്പിക്കാനാവില്ലെന്നും എൻ.ഡി.ടി.വി മാനേജിങ് എഡി റ്റർ രവീഷ് കുമാർ അഭിപ്രായപ്പെട്ടു. ബംഗളൂരുവിൽ പ്രഥമ ഗൗരി ലേങ്കഷ് മാധ്യമ പുരസ് കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ് ങളിൽ മികച്ച സർവകലാശാലകളോ വിദ്യാഭ്യാസമോ ഇല്ല. യു.പി.എസ്.സി പരീക്ഷയിൽ പെങ്കടുക്കുന്ന ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണംപോലും കുറഞ്ഞുവരുകയാണ്. ഉത്തർപ്രദേശിലും ബിഹാറിലും സ്കൂളൂകളിൽ 10 ലക്ഷം വിദ്യാർഥികൾ ഹിന്ദിയിൽ തോറ്റു. ബംഗളൂരുവിലെ ടാക്സി ഡ്രൈവർപോലും അഞ്ചു ഭാഷകൾവരെ സംസാരിക്കുമെന്നും അതിൽനിന്ന് നമുക്കും ചില പാഠങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ചില മാധ്യമങ്ങൾ ഇന്ന് ജനാധിപത്യത്തിെൻറ അന്തഃസത്തയെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നിങ്ങൾ ജനാധിപത്യത്തെ സ്നേഹിക്കുന്നവരാണെങ്കിൽ അത്തരം മാധ്യമങ്ങളോട് പോരാടണം. ജനാധിപത്യത്തിനുവേണ്ടി മാധ്യമങ്ങൾ ഏറെ പടവെട്ടിയിട്ടുണ്ട്്. ഇപ്പോൾ സ്ഥിതി മാറി. പത്രങ്ങൾ വരുത്തുന്നത് നിർത്തിയും ടെലിവിഷൻ ചാനലുകൾ ഒാഫ് ചെയ്തും പ്രതിഷേധവുമായി തെരുവിലിറങ്ങണം.
സർക്കാറിനെതിരെ പലരും തെരുവിൽ സമരം ചെയ്യുന്നുണ്ട്. എന്നാൽ, മുഖ്യധാര മാധ്യമങ്ങൾ അവയെ കണ്ടില്ലെന്ന് നടിക്കുകയാണ്. കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കീഴിൽ എങ്ങനെയാണ് നമ്മൾ നന്നായി കഴിയുന്നതെന്ന് സ്ഥാപിച്ചെടുക്കാനുള്ള തിരക്കിലാണ് മുഖ്യധാര മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിൽ ഗൗരി ലേങ്കഷിെൻറ ഒാർമക്കായി www.gaurilankeshnews.com എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.