Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cyber Fraud
cancel
Homechevron_rightNewschevron_rightIndiachevron_rightഫോണിൽ ബാങ്ക്...

ഫോണിൽ ബാങ്ക് അക്കൗണ്ട്​​ വിവരങ്ങൾ കൈമാറിയ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ

text_fields
bookmark_border

ഹൈദരാബാദ്​: ഹൈദരാബാദിൽ സൈബർ തട്ടിപ്പിൽ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ. റിസർവ്​ ബാങ്കിന്‍റെ ഹൈദരാബാദ്​ ഓഫിസിലെ മാനേജറായ വനിതക്കാണ്​ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ പണം നഷ്​ടമായത്​.

പണം നഷ്​ടപ്പെട്ടതോടെ പരാതിയുമായി യുവതി ഹൈദരാബാദ്​ സൈബർ ക്രൈം വിങ്ങിനെ സമീപിക്കുകയായിരുന്നു. സൈബർ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

ദിവസങ്ങൾക്ക്​ മുമ്പ്​ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ അറിയാത്ത നമ്പറിൽനിന്ന്​ ​ഫോൺ വിളിയെത്തിയിരുന്നു. തുടർന്ന്​ സിം കാർഡിന്‍റെ വിവരങ്ങൾ ആവശ്യപ്പെട്ടു. സിം കാർഡിന്‍റെ കാലാവധി​ ഒക്​ടോബറിൽ അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്​.

വിളിച്ചയാളുടെ നിർദേശങ്ങൾക്ക്​ അനുസരിച്ച്​ സിം കാർഡിന്‍റെ കാലാവധി നീട്ടി ലഭിക്കുന്നതിനായി ഉദ്യോഗസ്​ഥ ബാങ്ക്​ അക്കൗണ്ടിന്‍റെ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

ഫോൺ വിളി അവസാനിച്ച്​ നിമിഷങ്ങൾക്കകം ബാങ്കിൽനിന്ന്​ ഒരു ലക്ഷം രൂപ പിൻവലിച്ചതായി കാണിച്ച്​ എസ്​.എം.എസ്​ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ താൻ കബളിപ്പിക്ക​െപ്പട്ടതായി യുവതി മനസിലാക്കുകയായിരുന്നു. തുടർന്ന്​ സൈബർ ​പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIReserve Bank of Indiacyber fraudcyber crime
News Summary - RBI employee in Hyderabad loses Rs one lakh to cyber fraud
Next Story