ആർ.ബി.െഎ ഗവർണറുടെ ശമ്പളത്തിൽ വൻ വർധന
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറുടെയും ഡെപ്യൂട്ടി ഗവർണർമാരുടെയും ശമ്പളത്തിൽ വൻ വർധന. അടിസ്ഥാനശമ്പളം ഇരട്ടിയാക്കിയ വർധനവിന് 2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ട്. ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടലിന് രണ്ടര ലക്ഷവും ഡെപ്യൂട്ടി ഗവർണർമാർക്ക് രണ്ടേകാൽ ലക്ഷവുമാണ് അടിസ്ഥാന ശമ്പളം. നേരത്തേ ഇത് 90000വും 80000വുമായിരുന്നു. ശമ്പളം പുതുക്കിയ വിവരം വിവരാവകാശ നിയമപ്രകാരം ധനമന്ത്രാലയം നൽകിയ രേഖകളിൽനിന്നാണ് പുറത്തുവന്നത്. നവംബർ 30ലെ മറുപടി പ്രകാരം 2,09,500 രൂപയായിരുന്നു ഗവർണറുടെ മൊത്തം ശമ്പളം. പരിഷ്കരിച്ചതോടെ മൊത്തം ശമ്പളം 3.70 ലക്ഷമായി വർധിച്ചു. മുൻ ഗവർണർ രഘുറാം രാജൻ സ്ഥാനമേറ്റ 2013 സെപ്റ്റംബറിൽ 1.69 ലക്ഷമായിരുന്നു മൊത്ത ശമ്പളം. 2016 ജനുവരിയിൽ അേദ്ദഹത്തിെൻറ ശമ്പളം 2.04 ലക്ഷമായി ഉയർന്നു. 2016 സെപ്റ്റംബർ നാലിനാണ് രഘുറാമിന് പകരം ഉൗർജിത് പേട്ടലെത്തിയത്. റിസർവ് ബാങ്കിെൻറ കീഴിലുള്ള പ്രമുഖ ബാങ്കുകളിലെ എക്സിക്യൂട്ടിവ് തലത്തിലെ ഒാഫിസർമാർ പലരും ഗവർണറെക്കാൾ ശമ്പളം കൈപ്പറ്റുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.