പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കി
text_fieldsന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കി. നോട്ട് നിരോധത്തിന് ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടില്‍ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ നോട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നോട്ടിന്‍റെ രണ്ടു നമ്പര്‍ പാനലുകളിലും ‘A’ എന്ന അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ട്.
ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടില്‍ 2017 എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ആർ.ബി.ഐ അറിയിച്ചു. നിലവിലെ അംഗീകൃത 500 രൂപ നോട്ടുകളുടെ സമാന ഡിസൈന്‍ തന്നെയാണ് പുതിയ നോട്ടുകളിലും പിന്തുടര്‍ന്നിരിക്കുന്നത്. നോട്ട് നിരോധത്തിന് ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടില്‍ ‘E’ എന്ന അക്ഷരമാണുണ്ടാകുക. 2016 എന്ന വര്‍ഷവും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. 66 എംഎം x 150 എംഎം ആണ് നോട്ടിന്‍റെ വലിപ്പം. സ്റ്റോണ്‍ ഗ്രേയാണ് നിറം. ചെങ്കോട്ടയുടെ ചിത്രവും ഇന്ത്യന്‍ പതാകയും നോട്ടിലുണ്ടാകും. ഇതിനൊപ്പം മഹാത്മാഗാന്ധിയുടെ ഛായാചിത്രവും അശോകസ്തംഭവും കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള അടയാളവുമൊക്കെ പുതിയ നോട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.