5000 രൂപക്ക് മുകളിലെ നിക്ഷേപത്തിനുളള നിയന്ത്രണം പിൻവലിച്ചു
text_fieldsന്യൂഡൽഹി: 5000 രൂപക്ക് മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപത്തിന് ആർ.ബി.െഎ കൊണ്ടു വന്ന നിയന്ത്രണം പിൻവലിച്ചു. 5000 രൂപക്ക് മുകളിൽ പല തവണ നിക്ഷേപിക്കുേമ്പാൾ ഉറവിടം വെളിപ്പെടുത്തണെമന്ന ഡിസംബർ 19തിലെ ഉത്തരവാണ് ആർ.ബി.െഎ പിൻവലിച്ചത്. കെ.വൈ.സി നിബന്ധനകൾ പാലിക്കുന്ന ഉപഭോക്താകൾക്ക് പണത്തിെൻറ ഉറവിടം വെളിപ്പെടുത്തേണ്ടെന്നാണ് ആർ.ബി.െഎയുടെ പുതിയ നിർദ്ദേശം.
5000 രൂപക്ക് മുകളിൽ ഇനി കൂടുതൽ തവണ നിക്ഷേപിക്കുന്നതിന് നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ആർ.ബി.െഎയുടെ ഉത്തരവ്. എന്നാൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന് നിരോധനമില്ലെന്നും, പണത്തിെൻറ ഉറവിടം വെളിപ്പെടുത്തയാൽ മാത്രം മതിയെന്നുമാണ് ഉത്തരവിലുള്ളെതന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിശദീകരിച്ചിരുന്നു. ഇപ്പോൾ ഇൗ നിയന്ത്രണവും ആർ.ബി.െഎ പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്.
ആർ.ബി.െഎയുടെ നിയന്ത്രണങ്ങൾക്ക് പിന്നാലെ പല ബാങ്കുകളും ഉപഭോക്താകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതികളുയർന്നിരുന്നു. 1000 രൂപക്ക് മുകളിലുള്ള എൻ.ഇ.എഫ്.ടി ഇടപാടുകൾക്ക് പ്രത്യേക ചാർജ് ഇടക്കരുെതന്നും ആർ.ബി.െഎ നിർദ്ദേശിച്ചിട്ടുണ്ട്. അത് പോലെ തന്നെ 1000 രൂപക്ക് മുകളിലുള്ള യു.എസ്.എസ്.ഡി ഇടപാടുകൾക്ക് 50 പൈസയുടെ ഇളവും ആർ.ബി.െഎ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.