ഈടില്ലാത്ത കാർഷിക വായ്പ പരിധി രണ്ടുലക്ഷമാക്കി
text_fieldsന്യൂഡൽഹി: ഈടില്ലാതെ നൽകുന്ന കാർഷിക വായ്പ പരിധി 1.6 ലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയാക്കി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും. പണപ്പെരുപ്പവും കൃഷിച്ചെലവ് ഉയർന്നതും കാരണം പ്രതിസന്ധിയിലായ ചെറുകിട കർഷകരെ സഹായിക്കാനാണ് നീക്കം. ഇത് 2025 ജനുവരി 1 മുതൽ നടപ്പിൽ വരും.
2019ൽ ഒരു ലക്ഷത്തിൽനിന്ന് 1.6 ലക്ഷമാക്കി പുതുക്കിയ പരിധിയാണ് ഇപ്പോൾ രണ്ടുലക്ഷമാക്കിയത്.
മാർഗനിർദേശം വേഗത്തിൽ നടപ്പാക്കാനും പുതിയ വായ്പ വ്യവസ്ഥകൾ സംബന്ധിച്ച് വ്യാപക പ്രചാരണം നടത്താനും ബാങ്കുകൾക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കൃഷി മന്ത്രാലയം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.