നോട്ട് അസാധു: വിവരം പരസ്യപ്പെടുത്തുന്നത് ജീവനും ദേശസുരക്ഷക്കും ഭീഷണി-റിസര്‍വ് ബാങ്ക്
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങള്‍ പങ്കുവെക്കുന്നത് ജീവനും ദേശസുരക്ഷക്കും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. നോട്ട് അസാധുവാക്കിയതിന്‍െറ ദുരൂഹതകള്‍ക്ക് ആഴം കൂട്ടുന്ന വിശദീകരണം സാമ്പത്തിക വാര്‍ത്ത സ്ഥാപനമായ ബ്ളൂം ബര്‍ഗിനാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണിത്.
11 ചോദ്യങ്ങളില്‍ അഞ്ചെണ്ണത്തിനാണ് അവ്യക്തമായെങ്കിലും മറുപടി നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രി പ്രസംഗിച്ച നവംബര്‍ എട്ടിന് വൈകീട്ട് ബാങ്കുകളിലുണ്ടായിരുന്ന അസാധു നോട്ട് എത്രയാണെന്ന ചോദ്യത്തിനാണ് വിചിത്രമായ മറുപടി. ഇത്തരമൊരു വിവരം പൊതുജനങ്ങളോട് വെളിപ്പെടുത്തുന്ന ആര്‍ക്കും ജീവന് അപകടമുണ്ടാകാമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.
നോട്ട് അസാധുവാക്കലിന്‍െറ മുന്നൊരുക്കം, അസാധുവാക്കല്‍ വഴിയുള്ള പ്രത്യാഘാതം എന്നിവയെക്കുറിച്ച ചോദ്യത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറി. ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടപ്പെടുത്തുമെന്നാണ് വിശദീകരിക്കുന്നത്. എത്ര അസാധു നോട്ട് ബാങ്കുകളില്‍ തിരിച്ചത്തെിയെന്നതിനും മറുപടിയില്ല.
ഈ മാസം 20ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്‍റ് സമിതി മുമ്പാകെ നേരിട്ട് ഹാജരാകാനിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്‍െറ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്‍റില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ശിപാര്‍ശ പരിഗണിച്ചാണ് തങ്ങള്‍ തീരുമാനമെടുത്തതെന്ന് റിസര്‍വ് ബാങ്ക് ധനകാര്യ പാര്‍ലമെന്‍റ് കമ്മിറ്റിയോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.