Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2016 3:41 PM GMT Updated On
date_range 2 Dec 2016 3:41 PM GMTകരുതൽ ധനാനുപാതം പുന:പരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി
text_fieldsbookmark_border
ന്യൂഡൽഹി: റിസർവ് ബാങ്കിന് നൽകേണ്ട കരുതൽ ധനാനുപാതം ഡസംബർ ഒമ്പതിന് പുന:പരിശോധിക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികന്ദ ദാസ്. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന നിക്ഷേപമാണ് കരുതൽ ധനാനുപാതം. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് കരുതൽ ധനാനുപാതം റിസർവ് ബാങ്ക് പുന:പരിശോധിക്കുന്നത്.
500െൻറ പുതിയ നോട്ടുകൾ കൂടുതൽ വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കും. അതിനിടെ നോട്ട് അസാധുവാക്കൽ തീരുമാനത്തെ എതിർക്കുന്നവർ 50 ദിവസമെങ്കിലും ക്ഷമിക്കണമെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story