നോട്ട് അസാധുവാക്കലിന്‍െറ കാരണം പരസ്യമാക്കാനാവില്ലെന്ന് ആര്‍.ബി.ഐ
text_fieldsന്യൂഡല്‍ഹി: എന്തുകൊണ്ട് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി എന്നത് ഒൗദ്യോഗികമായി അറിയാന്‍ ജനങ്ങള്‍ക്കിടയില്‍ ആകാംക്ഷ നിലനില്‍ക്കുമ്പോഴും അത് പരസ്യമാക്കാനാവില്ളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയിലാണ് രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാവില്ളെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയത്. പുതിയ നോട്ടുകള്‍ പൂര്‍ണമായും വിപണിയിലത്തെുന്നതിന് എത്ര സമയമെടുക്കുമെന്ന ചോദ്യത്തിനും മറുപടി നല്‍കാനാവില്ളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
വിവരാവകാശനിയമത്തിലെ എട്ട് ഒന്ന്-എ വകുപ്പ് പ്രകാരം രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങള്‍ വെളിപ്പെടുത്താനാവില്ല. നോട്ട് അസാധുവാക്കല്‍ ഇതിന്‍െറ പരിധിയില്‍പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.ബി.ഐ കാരണം വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്. എന്നാല്‍, നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്ക് കാരണങ്ങള്‍ വെളിപ്പെടുത്തുന്നത് എങ്ങനെയാണ് രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതെന്ന് മനസ്സിലാവുന്നില്ളെന്ന് വിവരാവകാശ അപേക്ഷ നല്‍കിയ മുന്‍ കേന്ദ്ര വിവര കമീഷണര്‍ ശൈലേഷ് ഗാന്ധി പറഞ്ഞു. എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നത് സംബന്ധിച്ച് ആര്‍.ബി.ഐ പ്രത്യേക നയത്തിന് രൂപംനല്‍കിയിട്ടുണ്ടെന്നും ഇതിനെതിരെ കേന്ദ്ര വിവര കമീഷനെ സമീപിക്കുമെന്നും ഗാന്ധി അറിയിച്ചു.
ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തുന്നതിനും വിവരാവകാശനിയമത്തില്‍ വകുപ്പില്ല എന്ന് വ്യക്തമാക്കിയാണ് പുതിയ നോട്ടുകള്‍ പൂര്‍ണമായും വിപണിയിലത്തെുന്നതിന് എത്ര സമയമെടുക്കുമെന്ന ചോദ്യത്തിനും മറുപടി നല്‍കാനാവില്ളെന്ന് ആര്‍.ബി.ഐ അറിയിച്ചത്. നേരത്തേ നോട്ട് അസാധുവാക്കലിലേക്ക് നയിച്ച സുപ്രധാന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍െറ മിനിറ്റ്സ് വെളിപ്പെടുത്തണമെന്ന അപേക്ഷയും ആര്‍.ബി.ഐ നിരസിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അപേക്ഷ നല്‍കിയ വെങ്കിടേഷ് നായകും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.