Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 4:12 AM GMT Updated On
date_range 28 Aug 2019 5:07 AM GMT1.76 ലക്ഷം കോടി ചോരുമ്പോൾ റിസർവ് ബാങ്കിന് സംഭവിക്കുന്നത്
text_fieldsbookmark_border
ന്യൂഡൽഹി: ഫണ്ട് മാറ്റം വഴി ഉടനടി പരിക്കൊന്നുമില്ല. എന്നാൽ, അടിയന്തരമായി രൂപപ്പെട ുന്ന ഏതു ഗുരുതര സാഹചര്യത്തെയും നേരിടാൻ റിസർവ് ബാങ്കിന് ഇനി മുമ്പത്തെ കെൽപ് ഉണ്ട ാവില്ല. കാരണം, ഏറ്റവും കുറഞ്ഞ കരുതൽ ശേഖരം മാത്രമാണ് റിസർവ് ബാങ്കിെൻറ പക്കൽ ഇനി ഉ ള്ളത്. സാമ്പത്തിക മാന്ദ്യം മുറുകുകയും ചെയ്യുന്നു.
കരുതൽ നിധി മൂന്ന് വിധം
റി സർവ് ബാങ്കിന് മൂന്നു വിധത്തിൽ കരുതൽ നിധിയുണ്ട്. കറൻസി, സ്വർണ പുനർമൂല്യ അക്കൗണ്ട ് (സി.ജി.ആർ.എ), അടിയന്തരാവശ്യ നിധി (കണ്ടിജൻസി ഫണ്ട്), ആസ്തി വികസന നിധി (എ.ഡി.എഫ്). ഇതിൽ ഏറ്റവും വലിയ നിധി ആദ്യത്തേതാണ്. വിദേശ വിനിയമത്തിെൻറയും സ്വർണത്തിെൻറയും പുനർമൂല്യനിർണയം വഴിയുള്ള നേട്ടത്തിൽ നിന്നാണ് ഇൗ നിധി. 2017-18 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഇൗ നിധിയിലുള്ളത് 6.91 ലക്ഷം കോടി രൂപ. 2010 തൊട്ടുള്ള കണക്ക് നോക്കിയാൽ വാർഷിക വളർച്ചനിരക്ക് 25 ശതമാനം. കരുതൽ നിധിയിൽ രണ്ടാംസ്ഥാനം കണ്ടിജൻസി ഫണ്ടാണ്. ഇത് 2.32 ലക്ഷം കോടി വരും. വിനിമയനിരക്ക്, ധനനയ തീരുമാനങ്ങൾ എന്നിവ വഴിയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനാണ് ഇൗ നിധി. റിസർവ് ബാങ്കിെൻറ ലാഭത്തിൽനിന്നാണ് ഇതിലേക്ക് നീക്കിവെക്കുന്നത്. ആസ്തി വികസന നിധി ഏറ്റവും കുറഞ്ഞ തുകയായിരിക്കും. ഇൗ മൂന്ന് അക്കൗണ്ടിലുമായി എത്ര കരുതൽ ധനം റിസർവ് ബാങ്ക് സൂക്ഷിക്കണമെന്ന തർക്കമാണ് ബാങ്ക് അധികൃതരും സർക്കാറുമായി നേരത്തെ നടന്നത്. ആഗോളതലത്തിൽ നിലവിലുള്ള ചട്ടങ്ങളിൽനിന്ന് ഭിന്നമായി കൂടുതൽ കരുതൽ ധനം റിസർവ് ബാങ്ക് സൂക്ഷിക്കുന്നുവെന്നാണ് സർക്കാർ വാദം. സ്വയംഭരണ സ്വാതന്ത്ര്യം നിലനിർത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബാങ്കിന് തുടർന്നും സാധിക്കണമെന്ന് വാദിച്ച് സർക്കാറിനോട് കലഹിച്ചവർക്ക് പദവി ഒഴിഞ്ഞുപോകേണ്ടി വന്നു.
ദാസും ജലാനും മോദിക്കൊപ്പം
തർക്കത്തിെൻറ പശ്ചാത്തലത്തിലാണ് കരുതൽ ധനം, സർക്കാറിന് കൈമാറാവുന്ന തുക എന്നിവയെക്കുറിച്ച് പഠിക്കാൻ ബിമൽ ജലാൻ കമ്മിറ്റിയെ നിയോഗിച്ചത്. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും ബിമൽ ജലാനും മോദിസർക്കാറിെൻറ താൽപര്യത്തിനൊത്ത് നീങ്ങുന്നവരാണ്. ബാക്കിപത്രത്തിെൻറ 5.5 മുതൽ 6.5 ശതമാനം വരെ കണ്ടിജൻസി ഫണ്ടായി സൂക്ഷിക്കാനാണ് കമ്മിറ്റി ശിപാർശ. ഇതിൽ 5.5 ശതമാനമെന്ന കുറഞ്ഞ പരിധി മതിയെന്നു നിശ്ചയിച്ചുകൊണ്ടാണ് 52,637 കോടി രൂപ സർക്കാറിലേക്ക് കൈമാറാൻ റിസർവ് ബാങ്ക് കേന്ദ്രബോർഡ് യോഗം കഴിഞ്ഞദിവസം തീരുമാനിച്ചത്. ബാക്കിപത്രത്തിെെൻറ 20-25 ശതമാനം സി.ജി.ആർ.എ ആയി സൂക്ഷിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.
ഇക്കഴിഞ്ഞ ജൂണിലെ കണക്കു പ്രകാരം ഇൗ നിധി 23.3 ശതമാനമാണ്. അതുകൊണ്ട് അതിലേക്ക് കൂടുതൽ നീക്കിവെക്കേണ്ട എന്ന് തീരുമാനിച്ചു. അതുവഴി 1,23,414 കോടി വരുന്ന മിച്ചവരുമാനമത്രയും കേന്ദ്രത്തിന് കൈമാറുന്നു. രണ്ടും ചേരുേമ്പാൾ 1.76 ലക്ഷം കോടി രൂപ.
ഇതിൽ 28,000 കോടി ഇടക്കാല ലാഭവിഹിതമായി നേരത്തെ കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞിട്ടുണ്ട്. റിസർവ് ബാങ്കിൽ നിന്നുള്ള പ്രതീക്ഷിത വരുമാനമായി ബജറ്റിൽ കാണിച്ചിരുന്നതാകെട്ട, 90,000 കോടി മാത്രം.
പണം ‘ചോർത്തിയ’ സർക്കാറിനെതിരെ പ്രതിപക്ഷം
ന്യൂഡൽഹി: പണഞെരുക്കത്തിന് മുട്ടുശാന്തിയായി റിസർവ് ബാങ്കിെൻറ കരുതൽധനത്തിൽ കൈവെച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. ആശുപത്രിയിൽനിന്ന് ബാൻഡ് എയ്ഡ് മോഷ്ടിച്ച് വെടിയേറ്റുള്ള തുള അടക്കുന്നതിനു തുല്യമാണ് സർക്കാറിെൻറ ഉപായമെന്ന് കോൺഗ്രസ് മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സർക്കാറിെൻറ ചെലവു നടത്താനും ധനക്കമ്മി നിയന്ത്രിക്കാനും റിസർവ് ബാങ്കിെൻറ കരുതൽ ധനം എടുക്കുന്നത് സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകി.
ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിക്ഷേപം, വായ്പ, സർക്കാർ-സ്വകാര്യ പദ്ധതികൾ, സംരംഭക സഹായം, വ്യാവസായിക ഉൽപാദനം, വൈദ്യുതി ഉപഭോഗം തുടങ്ങിയവ സംബന്ധിച്ച വിശദ കണക്കുകൾ പുറത്തുവിടാനും സർക്കാർ തയാറാകണം. സാമ്പത്തിക അടിയന്തരാവസ്ഥയിൽ എത്തിനിൽക്കുകയാണ് രാജ്യമെന്ന് പാർട്ടി വക്താവ് ആനന്ദ് ശർമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു വർഷത്തെ ഭരണംകൊണ്ട് സാമ്പത്തിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചശേഷം കുറുക്കുവഴികൾ തേടുകയാണ് സർക്കാർ. ഇനിയൊരു പ്രതിസന്ധി നേരിടാൻ കെൽപില്ലാത്ത വിധം റിസർവ് ബാങ്കിെൻറ കരുതൽ ചോർത്തി. ആഗോള പ്രതിസന്ധി രൂപപ്പെട്ടാൽ സാമ്പത്തികരംഗത്ത് ഫലപ്രദമായ ഇടപെടൽ നടത്താൻ റിസർവ് ബാങ്കിന് സാധിക്കില്ലെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു.
ഏറ്റവും ലാഭമുണ്ടാക്കുന്ന നവരത്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റ് വിഭവ സമാഹരണം നടത്തിയ സർക്കാർ പുതിയ സ്രോതസ്സായി റിസർവ് ബാങ്കിനെ ദുരുപയോഗിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. അഞ്ചു വർഷത്തിനിടയിൽ റിസർവ് ബാങ്കിെൻറ ലാഭമത്രയും സർക്കാർ ഉൗറ്റിയെടുത്തു. ഇതിനെല്ലാമിടയിലും തൊഴിലില്ലായ്മ, വ്യാവസായിക-നിക്ഷേപ മുരടിപ്പ്, ഉപഭോഗ മാന്ദ്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ വളരുകയാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story