ബാങ്കുകൾക്ക് കോടികൾ തരാനുള്ളത് ആരൊക്കെ?, പറയില്ലെന്ന് ആർ.ബി.െഎ
text_fieldsന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് റിസർവ് ബാങ്ക് (ആർ.ബി.െഎ). ഇവരുടെ വിശദാംശങ്ങൾ നൽകണമെന്ന് 2015ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് റിസർവ് ബാങ്ക്്, സാമൂഹിക പ്രവർത്തകൻ സുഭാഷ് അഗർവാളിെൻറ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയത്.
ഒരു കോടിയും അതിൽ കൂടുതലും വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ വിശദാംശങ്ങളാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. രാജ്യത്തിെൻറ സാമ്പത്തികതാൽപര്യം കണക്കിലെടുത്തും വ്യാപാര രഹസ്യമായതിനാലും വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് ആർ.ബി.െഎ വിവരാവകാശ അപേക്ഷ തള്ളിയത്. എന്നാൽ, റിസർവ് ബാങ്കിെൻറ ഇൗ വാദങ്ങളെല്ലാം നേരേത്ത സുപ്രീംകോടതി തള്ളിയിരുന്നു.
കിട്ടാക്കടക്കാരുടെ വിവരങ്ങൾ നൽകണമെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് ശരിവെച്ചായിരുന്നു സുപ്രീംകോടതി നിർദേശം. ബാങ്കുകളുടെ താൽപര്യത്തേക്കാൾ ജനങ്ങളുടെയും നിേക്ഷപകരുടെയും രാജ്യത്തിെൻറയും താൽപര്യമാണ് കണക്കിലെടുക്കേണ്ടതെന്നും ആർ.ബി.െഎക്ക് ബാങ്കുകളുമായി ഏതെങ്കിലും രീതിയിലുള്ള രഹസ്യസ്വഭാവമുള്ള വ്യാപാരബന്ധങ്ങളില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.