ആർ.സി.ഇ.പി: കർഷകർ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
text_fieldsന്യൂഡൽഹി: ആർ.സി.ഇ.പി കരാറിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. കർഷക, രാജ്യവിരുദ്ധ കരാറുമായി മുന്നോട്ടുപോകരുതെന്ന് ചൂണ് ടിക്കാട്ടി നവംബർ നാലിന് സംയുക്ത കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി (എ.െഎ.കെ.എസ്.സി.സി) കർഷക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രാദേശിക ഓഫിസുകൾക്കുമുന്നിലും കരാറിെൻറ പ്രതീകാത്മക കോലം കത്തിക്കുമെന്ന് എ.െഎ.കെ.എസ്.സി.സി കൺവീനർ വി.എം. സിങ് പറഞ്ഞു. നവംബർ 21ന് ആദിവാസി ഭൂമി അവകാശ സംഘടന നടത്തുന്ന പാർലമെൻറ് മാർച്ചിന് എ.െഎ.കെ.എസ്.സി.സി പിന്തുണ നൽകും. നവംബർ 29, 30 തീയതികളിൽ ഡൽഹിയിൽ എ.െഎ.കെ.എസ്.സി.സി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ മറ്റു സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സിങ് അറിയിച്ചു.
കരാർ നടപ്പാകുന്നതോടെ രാജ്യത്തെ 10 കോടി ക്ഷീര കർഷകരെയാണ് കാര്യമായി ബാധിക്കുക. ആസിയാനിൽപ്പെട്ട 10 രാഷ്ട്രങ്ങളും ഇവരുമായി സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) നിലവിലുള്ള ആറു രാഷ്ട്രങ്ങളും ആർ.സി.ഇ.പി പരിധിയിലുണ്ടാകും. കരാർ പ്രാബല്യത്തിലാവുന്നതോടെ ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ പാലും പാലുൽപന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തും.
അവരോട് മത്സരിക്കാൻ ഇന്ത്യൻ ക്ഷീര കർഷകർക്കാവില്ല. ആത്മഹത്യയല്ലാതെ കർഷരുടെ മുന്നിൽ മറ്റു വഴികളുണ്ടാവില്ലെന്നും കർഷക നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.