ശാന്തി ഭൂഷൺ ഫോൺ കാൾ വിവാദം: കേസ് പുനരന്വേഷിക്കാൻ ഉത്തരവ്
text_fieldsന്യൂഡൽഹി: നിയമമന്ത്രിയായിരിക്കെ ശാന്തി ഭൂഷണിനെതിരെ പ്രചരിച്ച ഫോൺ കാൾ വിവാദവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ട് ഡൽഹി കോടതി.
2011ൽ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹരജി തള്ളിയാണ് കേസിൽ വിശദ അന്വേഷണം നടത്താൻ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പങ്കജ് ശർമ പൊലീസിന് നിർദേശം നൽകിയത്.
രണ്ടാം തവണയാണ് പൊലീസ് കേസന്വേഷണം അവസാനിപ്പിക്കാൻ കോടതിയെ സമീപിക്കുന്നത്. ആദ്യ തവണയും പൊലീസിെൻറ ഹരജി കോടതി തള്ളിയിരുന്നു.
സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെയുടെ നിരാഹാരസമരത്തിനു പിന്നാലെ ലോക്പാൽ ബിൽ തയാറാക്കാൻ രൂപവത്കരിച്ച പാനലിൽ സർക്കാറിതര പ്രതിനിധികളായിരുന്നു ശാന്തി ഭൂഷണും മകൻ പ്രശാന്ത് ഭൂഷണും.
ഈ ഘട്ടത്തിലാണ് ശാന്തി ഭൂഷണും സമാജ്വാദ് പാർട്ടി നേതാവ് മുലായം സിങ്ങുമായുള്ള വിവാദ ഫോൺകാൾ സംഭാഷണമടങ്ങിയ ശബ്ദസന്ദേശത്തിെൻറ സീഡി അജ്ഞാതൻ പുറത്തുവിടുന്നത്. ഇന്ത്യൻ എക്സ്പ്രസ് പത്രമായിരുന്നു സി.ഡി പുറത്തുവിട്ടത്. ബില്ലുമായി ബന്ധെപ്പ വിവാദം അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ നോക്കിക്കോളുമെന്നായിരുന്നു ശാന്തി ഭൂഷണിെൻറ പരാമർശം.
എന്നാൽ, ലോക്പാൽ ബില്ലിന് രൂപം നൽകുന്ന പാനലിൽനിന്ന് തന്നെ ഒഴിവാക്കാൻ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ശാന്തി ഭൂഷണിെൻറ വാദം.
അദ്ദേഹത്തിെൻറ മരണശേഷം മകൻ പ്രശാന്ത് ഭൂഷണാണ് കേസിൽ വീണ്ടും കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.