പപ്പു യാദവ് സത്യപ്രതിജ്ഞ ചെയ്തത് ‘#റീനീറ്റ്’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച്
text_fieldsന്യൂഡൽഹി: ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവ് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് നീറ്റ് വീണ്ടും നടത്തണമെന്ന് എഴുതിയ ടീഷർട്ട് ധരിച്ച്. കൂടാതെ, സലാം പൂർണിയ, സലാം ബിഹാർ, സലാം ബിഹാർ, ജൊഹാർ ബിഹാർ എന്നിങ്ങനെ പറഞ്ഞ ശേഷമാണ് സത്യവാചകം ചൊല്ലി തുടങ്ങിയത്.
സത്യപ്രതിജ്ഞക്ക് ശേഷം നീറ്റ് വീണ്ടും നടത്തണം, ബിഹാറിന് പ്രത്യേക പദവി, സീമാഞ്ചൽ സിന്ദാബാദ്, മാനവതാവാദ് സിന്ദാബാദ്, ഭീം സിന്ദാബാദ്, സംവിധാൻ സിന്ദാബാദ് എന്നും പപ്പു യാദവ് മൈക്കിലൂടെ പറഞ്ഞു.
ഇതേതുടർന്ന് സംസാരം അവസാനിപ്പിക്കാൻ പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബി ആവശ്യപ്പെട്ടു. എന്നാൽ, ഭരണപക്ഷത്തിന് കമന്‍റടിച്ച അംഗങ്ങൾക്ക് മറുപടിയും നൽകിയ ശേഷമാണ് പപ്പു യാദവ് മടങ്ങിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ ഇൻഡ്യ സഖ്യ സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു പപ്പു യാദവിന്‍റെ തീരുമാനം. എന്നാൽ, സഖ്യം വീഴുമെന്ന തേജസ്വി യാദവിന്‍റെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് കീഴടങ്ങിയതോടെയാണ് പപ്പു സ്വതന്ത്രനായി മൽസരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.