Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ് മെഷീൻ തകരാർ:...

വോട്ടിങ് മെഷീൻ തകരാർ: കൈരാനയിലെ 73 ബൂത്തുകളിൽ നാളെ റീപോളിങ്

text_fields
bookmark_border
വോട്ടിങ് മെഷീൻ തകരാർ: കൈരാനയിലെ 73 ബൂത്തുകളിൽ നാളെ റീപോളിങ്
cancel

ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായ ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും പോളിങ് ബൂത്തുകളിൽ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ കൈരാനയിലെ  73 പോളിങ് സ്റ്റേഷനുകളിലും മഹാരാഷ്ട്രയിലെ ഭ​ണ്ഡാ​റ ഗോ​ണ്ഡ്യയിലെ 49 പോളിങ് സ്റ്റേഷനുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. 

കഴിഞ്ഞദിവസം വോട്ടെടുപ്പിനിടെയാണ് വോട്ട് യന്ത്രങ്ങൾ പ്രവർത്തന രഹിതമായത്. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്കെ​തി​രെ രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി, കോ​ൺ​ഗ്ര​സ്​ എ​ന്നീ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെയാണ് കൈ​രാ​ന​യി​ൽ നിർത്തിയിരുന്നത്. 

വോ​ട്ടു​യ​ന്ത്ര​വു​മാ​യി ബ​ന്ധി​പ്പി​ച്ച വി​വി​പാ​റ്റു​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു കൂ​ടു​ത​ലും പ​രാ​തി​ക​ൾ.  വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​ക്കി വോ​ട്ടെടുപ്പ്​​ മു​ട​ക്കി വോ​ട്ട​ർ​മാ​രെ തി​രി​ച്ച​യ​ക്കു​ന്ന ത​ന്ത്രം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ്രതിപക്ഷം ആരോപിച്ചിരുന്നു. വോ​ട്ടു​യ​ന്ത്രം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ബൂ​ത്തു​ക​ളി​ൽ റീ​പോ​ളി​ങ്​​ ന​ട​ത്ത​ണ​മെ​ന്ന്​ ന്യൂ​ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ ക​ണ്ട്​ ​പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി​സം​ഘം കഴിഞ്ഞദിവസം ആ​വ​ശ്യ​​പ്പെ​ടുകയും ചെയ്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kairanamalayalam newsre-polling
News Summary - Re-Polling Tomorrow In 73 Polling Stations In UP's Kairana
Next Story