ഏകസ്വരത്തിൽ സംസാരിച്ചാൽ ചർച്ചക്ക് തയാർ –കശ്മീർ വിഘടനവാദി നേതാക്കൾ
text_fieldsശ്രീനഗർ: ഇന്ത്യ ഏകസ്വരത്തിൽ സംസാരിച്ചാൽ കശ്മീർ വിഷയത്തിൽ ചർച്ചയാകാമെന്ന് വിഘടനവാദി നേതാക്കൾ. ചർച്ചക്ക് തയാറാണെന്ന് കേന്ദ്രം അറിയിച്ചശേഷം പല കോണുകളിൽനിന്ന് വിഭിന്ന അഭിപ്രായങ്ങൾ ഉയർന്നുവരുന്നത് ആശാവഹമല്ലെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ ഇക്കാര്യത്തിൽ കേന്ദ്രം ആശയവ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. ഹുർറിയത് നേതാവ് സയ്യിദ് അലിഷാ ഗീലാനി, മിർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് എന്നിവരടങ്ങിയ സംയുക്ത പ്രതിരോധ നേതൃത്വം (ജെ.ആർ.എൽ) ശ്രീനഗറിൽ ഗീലാനിയുടെ വസതിയിൽ കൂടിക്കാഴ്ചക്കുശേഷമാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
കശ്മീർ നേതാക്കളുമായും പാകിസ്താനുമായും ചർച്ചക്ക് തയാറെന്ന് രാജ്നാഥ് സിങ് പറയുേമ്പാൾ ഭീകരവാദം അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്താനുമായി ചർച്ചക്കുള്ളൂ എന്നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ നിലപാട്. വെടിനിർത്തൽ തീവ്രവാദികൾക്കുവേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണെന്നാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറയുന്നത്. അതേസമയം, തീവ്രവാദികൾക്ക് മടങ്ങിപ്പോകാനാണ് വെടിനിർത്തലെന്ന് സംസ്ഥാന പൊലീസ് മേധാവി എസ്.പി. വെയ്ദും പറയുന്നു. ഇൗ രീതിയിലെ പരസ്പര വിരുദ്ധ പ്രസ്താവനകൾ തുറന്ന ചർച്ചക്ക് തടസ്സമാണെന്ന് ജെ.ആർ.എൽ ചൂണ്ടിക്കാട്ടി.
കശ്മീർ വിഭജിക്കെപ്പട്ട പ്രദേശമാണെന്നും അതിെൻറ പകുതി പാകിസ്താനിലാണെന്നും നേതാക്കൾ പറഞ്ഞു. അതിനാൽ ഇന്ത്യയും പാകിസ്താനും ഇൗ നാട്ടിലെ ജനങ്ങളുമാണ് ചർച്ചയിലെ കക്ഷികളാകേണ്ടത്. ഇവരിൽ ആരെങ്കിലും വിട്ടുനിന്നാൽ ചർച്ച വിഫലമാകും. എന്താണ് ചർച്ച ചെയ്യേണ്ടത് എന്ന് കേന്ദ്രം വ്യക്തമാക്കണം. ഒരേ സ്വരത്തിൽ സംസാരിക്കുകയും വേണം. അങ്ങനെയാണെങ്കിൽ അതിൽ പങ്കാളിയാകാൻ തങ്ങളും തയാറാണെന്നാണ് നേതാക്കളുടെ പ്രസ്താവന.
അതേസമയം, 2003ലെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇന്ത്യയും പാകിസ്താനും ധാരണയിലെത്തിയതിനെ കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി സ്വാഗതം ചെയ്തു. ഇന്ത്യ-പാക് ഡി.ജി.എം.ഒ (ഡയറക്ടർ ജനറൽ ഒാഫ് മിലിട്ടറി ഒാപറേഷൻസ്) തലത്തിലാണ് വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞ ദിവസം ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.