സംസ്ഥാന പദവിക്കായി കെജ്രിവാൾ നിരാഹാരത്തിന്
text_fieldsന്യൂഡൽഹി: പൂർണ സംസ്ഥാന പദവിക്കായി അടുത്തമാസം അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക ്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിരാഹാരമിരുന്ന് മരണം വരിക്കാ ൻ തയാറാണെന്നും കെജ്രിവാൾ നിയമസഭയിൽ പറഞ്ഞു.
രാജ്യം മുഴുവൻ ജനാധിപത്യം നടപ്പാക്കിയിട്ടും ഡൽഹിയിൽ മാത്രം നടപ്പായില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ സർക്കാറിന് അധികാരമില്ല. അതിനാൽ അടുത്ത മാർച്ച് ഒന്ന് മുതൽ പ്രക്ഷോഭം ആരംഭിക്കുകയാണ്.
ഡൽഹിയുടെ പൂർണ സംസ്ഥാന പദവിക്കായി അനിശ്ചിതകാല നിരാഹാരമിരിക്കും. ഡൽഹി സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മേൽ അന്വേഷണം നടത്താനും ഡൽഹി സർക്കാറിന് അധികാരമില്ലെന്നും അതും കേന്ദ്ര സർക്കാറിനാണെന്നും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാെലയാണ് പൂർണ സംസ്ഥാന പദവിക്കായി കെജ്രിവാൾ നിരാഹാര സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി വിധി ജനാധിപത്യവിരുദ്ധമാണെന്ന് കെജ്രിവാൾ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.