Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് പരീക്ഷയിൽ ഉർദു...

നീറ്റ് പരീക്ഷയിൽ ഉർദു ഭാഷയും ഉൾപെടുത്താമെന്ന് കേന്ദ്രം 

text_fields
bookmark_border
നീറ്റ് പരീക്ഷയിൽ ഉർദു ഭാഷയും ഉൾപെടുത്താമെന്ന് കേന്ദ്രം 
cancel

ന്യൂഡല്‍ഹി: അടുത്ത വർഷം മുതൽ നീറ്റ് പ്രവേശന പരീക്ഷയിൽ ഉർദു ഭാഷയും ഉൾപെടുത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. ഇൗ വർഷത്തെ പരീക്ഷ പൂർത്തിയായെന്നും അതിലിനി കൂടുതലായി ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രത്തി​​െൻറ സബ്​മിഷൻ പരിഗണിച്ച്​​ ജസ്​റ്റിസുമാരായ ദീപക്​ മിശ്രയും എ.എം. ഖാൻവിൽകറും അടങ്ങിയ ബെഞ്ച്​ വിലയിരുത്തി.

സ്​റ്റുഡൻറ്​സ്​ ഇസ്​ലാമിക്​ ഒാർഗനൈസേഷനുവേണ്ടി ദേശീയ സെക്രട്ടറി തൗസീഫ്​ അഹ്​മദ്​ സമർപ്പിച്ച സത്യവാങ്​മൂലം പരിഗണിക്കവേയാണ്​ കേന്ദ്രത്തി​​െൻറ സബ്​മിഷൻ. നീറ്റ്​ -2017 ഉർദുവിലും നടത്തണമെന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രം, മെഡിക്കൽ കൗൺസിൽ ഒാഫ്​ ഇന്ത്യ, ഡ​െൻറൽ കൗൺസിൽ ഒാഫ്​ ഇന്ത്യ, സി.ബി.എസ്​.ഇ എന്നിവയുടെ നിലപാട്​ തേടിയിരുന്നു. നിലവിലെ അക്കാദമികവർഷം ഉർദുവിൽ പരീക്ഷ നടത്തുന്നത്​ പ്രായോഗികമല്ലെന്ന്​ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

നിലവിൽ ഹിന്ദി, ഇംഗ്ലീഷ്​, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസമീസ്​, തെലുങ്ക്​, തമിഴ്​, കന്നട എന്നീ ഭാഷകളിലാണ്​ പരീക്ഷ നടത്തുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sioscneetcentreurdusupreme court
News Summary - Ready To Include Urdu In NEET From New Session: Centre to Supreme Court
Next Story