അഹമ്മദാബാദിെൻറ പേര് മാറ്റുമെന്ന് ഗുജറാത്ത് സർക്കാർ
text_fieldsഅഹമ്മദാബാദ്: അഹമ്മദബാദ് നഗരത്തിെൻറ പേര് ഗുജറാത്ത് സർക്കാർ മാറ്റുന്നു. കർണാവതിയെന്നായിരിക്കും നഗരത്തിെൻറ പുതിയ പേര്. യോഗി ആദിത്യനാഥ് സർക്കാർ ഫൈസാബാദിെൻറ പേര് ശ്രീ അയോധ്യയെന്ന് മാറ്റിയതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാറും പുതിയ നീക്കവുമായി രംഗത്തെത്തുന്നത്.
മാധ്യമപ്രവർത്തരോട് സംസാരിക്കുേമ്പാഴാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിഥിൻ പേട്ടൽ അഹമ്മദാബാദിെൻറ പേര് മാറ്റുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. ജനങ്ങൾക്ക് അഹമ്മദാബാദിെൻറ പേര് മാറ്റണമെന്നാണ് ആഗ്രഹം. ഇതിനായി നിയമപരമായ വെല്ലുവിളികൾ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തും. നഗരത്തിന് പൈത്യക പദവി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലിയോട് അനുബന്ധിച്ച നടത്തിയ പരിപാടിയിലാണ് ഫൈസാബദിെൻറ പേര് മാറ്റുന്ന വിവരം യോഗി ആദിത്യനാഥ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.