കീഴടങ്ങാൻ തയാറെന്ന് ഹാർദിക് പേട്ടൽ
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ പാട്ടിദാർ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എൽ.എയുടെ ഒാഫിസിൽ അതിക്രമിച്ചു കയറിയ കേസിൽ കീഴടങ്ങാൻ തയാറാണെന്ന് സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പേട്ടൽ. പൊലീസിന് തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ താൻ കീഴടങ്ങാൻ തയാറാണ്. താൻ അഴിക്കുള്ളിലാണെങ്കിലും സംവരണ പ്രക്ഷോഭം തുടരുമെന്നും ഹാർദിക് പറഞ്ഞു. ബി.ജെ.പി എം.എൽ.എയുടെ ഒാഫിസിൽ അതിക്രമിച്ചു കയറിയ കേസിൽ രണ്ടാം തവണയും കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനാൽ വിസ്നഗർ സെഷൻസ് കോടതി അറസ്റ്റ് വാറൻറ് പുറെപ്പടുവിച്ച പശ്ചാത്തലത്തിലാണ് ഹാർദികിെൻറ പ്രതികരണം.
വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും പാട്ടിദാർ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാർദികിനെതിരെ വിവിധ കേസുകൾ നിലവിലുണ്ട്. ഹാർദിക് പേട്ടലിനെ കൂടാതെ, ലാൽജി പേട്ടലിനും ആറു പാട്ടിദാർ നേതാക്കൾക്കെതിരെയും അറസ്റ്റ് വാറൻറുണ്ട്. 2015ൽ സംവരണ പ്രക്ഷോഭകാലത്ത് വിസ്നഗർ എം.എൽ.എ റിഷികേഷ് പേട്ടലിെൻറ ഒാഫിസ് തകർത്തുവെന്നതാണ് ഇവർക്കെതിരായ കേസ്. കേസിൽ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കോടതി നടപടികൾക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഹാർദികിെൻറ അഭിഭാഷകനായ രാജേന്ദ്ര പേട്ടൽ ബുധനാഴ്ച സമർപ്പിച്ച ഹരജി തള്ളിയാണ് വാറൻറ് പുറെപ്പടുവിച്ചത്.
അറസ്റ്റ് വാറൻറ് കിട്ടിയാൽ തങ്ങൾ ഹാർദികിെന അറസ്റ്റ് ചെയ്ത് വിസ്നഗ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഹാർദികിന് ജാമ്യം നൽകണോ അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണോ എന്ന കാര്യം കോടതി തീരുമാനിക്കുമെന്നും ഗുജറാത്തിെല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.