ആർ.എസ്.എസുമായി ചർച്ചക്ക് തയാർ- യെച്ചൂരി
text_fields
ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി ചർച്ചക്ക് തയാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ, മോഹൻ ഭാഗവത് ചർച്ചക്ക് മുൻകൈയെടുക്കണമെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, തെൻറ നിർദേശം സ്വീകരിക്കാൻ അവർ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
ആശയപരമായി മേൽക്കൈ നേടാൻ കഴിയാത്തതിനാലാണ് ആർ.എസ്.എസ് ആക്രമണം നടത്തുന്നത്. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തെതുടർന്ന് സി.പി.എം നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെ ആർ.എസ്.എസ് പ്രവർത്തകർ ബോംബ് എറിയുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ അക്രമങ്ങൾ ഇതിെൻറ തുടർച്ചയാണെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.