ഏത് ശിക്ഷ ഏറ്റുവാങ്ങാനും തയാർ; മദ്രാസ് ഹൈകോടതിയുടെ വിമർശനത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ മറുപടി
text_fieldsന്യൂഡൽഹി: അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ചില ഘട്ടങ്ങൾ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ആലോചിച്ചിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. എന്നാൽ, തെരഞ്ഞെടുപ്പ് മാറ്റിവെച്ചാൽ സംസ്ഥാനങ്ങൾ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നത് കണക്കിലെടുത്ത് അതിന് തയാറായില്ലെന്നും കരട് സത്യവാങ്മൂലത്തിൽ കമീഷണർ വ്യക്തമാക്കുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇതിനേക്കാൾ കടുത്ത വിമർശനത്തിന് ഇരയായേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക കാരണങ്ങളാൽ കോടതിയിൽ സമർപ്പിക്കാൻ സാധിക്കാതിരുന്ന സത്യവാങ്മൂലത്തിലാണ് കമീഷൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമീഷന്‍ മാത്രമാണെന്ന മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമർശനത്തിന് മറുപടിയായി തയാറാക്കിയതാണ് സത്യവാങ്മൂലമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമീഷന് കഴിഞ്ഞില്ല.
രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടുവെന്നും മദ്രാസ് ഹൈകോടതി കുറ്റപ്പെടുത്തിയിരുന്നു. ചെയ്തത് തെറ്റാണെങ്കിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്. രാജിവെക്കാനും റെഡിയാണ്. എന്നാൽ, ജനാധിപത്യം സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തെ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്നും രാജീവ്കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.