കാർഷിക നിയമങ്ങൾ പിൻവലിക്കണം; കേന്ദ്രവുമായി ചർച്ചക്ക് തയാറെന്ന് ടികായത്ത്
text_fieldsന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്താൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചായിരിക്കണം ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാതെ പ്രക്ഷോഭ സ്ഥലങ്ങളിൽനിന്ന് മടങ്ങില്ലെന്നും ടികായത്ത് കൂട്ടിച്ചേർത്തു. മൊഹാലിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയായ ഭഗത് സിങ്ങിെൻറ ബന്ധു അഭയ് സിങ് സന്ധുവിെൻറ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച് സന്ധു ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.
'സർക്കാർ ഞങ്ങളമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സംയുക്ത കിസാൻ മോർച്ചയും ചർച്ചക്ക് തയാറാണ്' -ടികായത്ത് പറഞ്ഞു. ചർച്ച കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത പ്രക്ഷോഭം ഡൽഹി അതിർത്തിയിൽ തുടരുകയാണ്. 2020 നവംബറിൽ തുടങ്ങിയ പ്രക്ഷോഭം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. കർഷകരും കേന്ദ്രവും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.