രാമക്ഷേത്ര നിർമാണം: വി.എച്ച്.പിയുടെ പിൻമാറ്റത്തിന് പിന്നിൽ...
text_fieldsന്യൂഡൽഹി: അയോധ്യയിെല രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനുള്ളിലെ ആശയക്കുഴപ്പമാണ് െതരഞ്ഞ െടുപ്പ് സമയത്ത് ക്ഷേത്ര നിർമാണം ഉന്നയിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വിശ്വ ഹിന്ദു പരിഷത്തിനെ എത്തി ച്ചതെന്ന് സൂചന.
കുംഭമേളക്കിടെ രാമക്ഷേത്ര നിർമാണം ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ ധർമ്മ സൻസദിെൻറ ആദ്യ മണിക്കൂറുകളിൽ വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേക്കാൾ കുറവായിരുന്നു സദസിലുണ്ടായിരുന്നവർ. പിന്നീട് ആളുക ൾ വന്നെങ്കിലും യോഗം അവസാനിക്കും വരെയും പകുതി ഹാൾ പോലും നിറഞ്ഞിരുന്നില്ല.
അയോധ്യയിലെ രാമക്ഷേത്രമെന്ന സ ്വപ്നം ഹിന്ദുക്കൾ ഉപേക്ഷിച്ചതാണോ അതോ തിരിച്ചറിവോ? എന്തായാലും യോഗം കൊണ്ട് വി.എച്ച്.പി ഒരു കാര്യം മനസില ാക്കി. രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പിന് മാത്രമായി ഉപയോഗിക്കുന്നത് ക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നവർ അംഗീകരിക്കുന്നില്ല. ഇൗ തിരിച്ചറിവാണ് അടുത്ത നാലുമാസത്തേക്ക് ക്ഷേത്ര നിർമാണം സംബന്ധിച്ച പ്രക്ഷോഭങ്ങൾ നടത്തില്ലെന്ന തീരുമാനത്തിലേക്ക് വി.എച്ച്.പിയെ നയിച്ചത്.
സമൂഹത്തിെൻറ ക്ഷമ പരീക്ഷിക്കാതെ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ ഒാർഡിനൻസ് പാസാക്കണെമന്ന് കഴിഞ്ഞ വിജയദശമി ദിനത്തിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ബഹുജനങ്ങളുടെ വികാരം ഭരണത്തിലിരിക്കുന്നവർ മനസിലാക്കണമെന്ന് രാമക്ഷേത്ര നിർമാണത്തിനായി ഡൽഹിയിൽ നടന്ന ചടങ്ങിൽ ആർ.എസ്.എസ് ഉപ മേധാവി ഭയ്യാജി ജോഷിയും പറഞ്ഞിരുന്നു.
എന്നാൽ പിന്നീടുള്ള മോഹൻ ഭാഗവതിെൻറ പ്രസംഗങ്ങളൊന്നും തന്നെ രാമക്ഷേത്ര നിർമാണത്തിനെ അനുകൂലിക്കുന്നതായിരുന്നില്ല. ഒരു പൊതുപരിപാടിയിൽ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ‘‘ ഇത് തെരഞ്ഞെടുപ്പ് കാലമാണ്. ഇൗ സാഹചര്യത്തിൽ രാമക്ഷേത്ര നിർമാണ നീക്കത്തിെൻറ സ്വാധീനം എത്രത്തോളമുണ്ടെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വോട്ടർമാരെ സന്തോഷിപ്പിക്കാൻ വേണ്ടിമാത്രം ഞങ്ങൾ രാമക്ഷേത്രം നിർമിക്കുകയില്ല ’’ അതുവരെ ജയ് ശ്രീരാം വിളിച്ചിരുന്ന സദസ്യർ അപ്പോൾ നിശബ്ദരായിരുന്നു.
രാമക്ഷേത്രം ഒറ്റശ്രമത്തിൽ പൂർത്തിയാക്കരുതെന്ന് ബാലസാഹെബ് (മധുകർ ദത്താത്രേയ ദേവറസ്) പറഞ്ഞിട്ടുണ്ട്. അതിന് കുറഞ്ഞത് 20-30 വർഷമെങ്കിലും വേണം. മൂന്നു വർഷം കൂടി കഴിയുേമ്പാൾ രാമജൻമഭൂമി പ്രക്ഷോഭം 30 വർഷം തികയും. അതാണ് നമ്മുടെ ലക്ഷ്യം- ഭാഗവത് കൂട്ടിച്ചേർത്തു. ഭാഗവതിെൻറ പ്രസംഗത്തിനു ശേഷം സംസാരിക്കാനെത്തിയ വനിതാ ജ്യോതിഷി 2020 ൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഗണിച്ചു നോക്കിയപ്പോൾ മനസിലായെന്ന് പറഞ്ഞു.
അതോടെ സദസിലിരുന്നവർ പരസ്പരം ബഹളവും തർക്കവുമായി. രാമക്ഷേത്രത്തിെൻറ ശിലാസ്ഥാപാന തീയതി പ്രഖ്യാപിക്കണെമന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി വളണ്ടിയർമാരുമായി സദസ്സിൽ തർക്കമുണ്ടായി. പലരും ഭാഗവതിനെയും ആർ.എസ്.എസിനെയും വിമർശിച്ചു.
തങ്ങളുടെ വിശ്വാസത്തെ ആർ.എസ്.എസും വി.ച്ച്.പിയും രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് അവർ ആരോപിച്ചു. ഭാഗവതിന് ശിലാസ്ഥാപന തീയതി പ്രഖ്യാപിക്കാനാവില്ലായിരുന്നു. കാരണം തീയതി പ്രഖ്യാപിച്ചാൽ പിന്നെ ജനങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെയാകുമെന്ന് അദ്ദേഹം കരുതി. പലരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിക്ക് വോട്ട് െചയ്യണമെന്ന് ആ യോഗത്തിൽ ആവശ്യപ്പെടുേമ്പാൾ വളരെ ചെറിയ സദസ് മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്.
ജനുവരി അവസാനത്തിൽ ദ്വാരകാ പീഠത്തിലെ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്ന പരംധർമ് സൻസദിൽ വെച്ച് എല്ലാ ഹിന്ദുക്കളും ഫെബ്രുവരി 21ന് അയോധ്യയിൽ എത്തണമെന്നും അന്ന് അവിടെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്നും പ്രഖ്യാപിച്ചു. ഇത് രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാറിനെ നേരിട്ട് വെല്ലുവിളിക്കുന്നതായിരുന്നു.
രാമക്ഷേത്ര നിർമാണം എന്ന നടക്കാത്ത സ്വപ്നം കാട്ടി ആർ.എസ്.എസും വി.എച്ച്.പിയും ബി.ജെ.പിക്ക് വോട്ട് പിടിക്കുകയാണെന്ന ചിന്തയാണ് കുഭമേളയിലെ ധർമ സൻസദിലെ പങ്കാളിത്ത കുറിവലേക്ക് നയിച്ചതെന്ന് മനസിലാക്കിയാണ് ഇൗ പിൻമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.