തമിഴ്നാട്ടിലെ 18 വിമത എം.എൽ.എമാരെ അയോഗ്യരാക്കി
text_fieldsചെെന്നെ: തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെയിലെ 18 വിമത എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കിയത്. ദിനകരൻ പക്ഷത്തേക്ക് പോയ 18 എം.എൽ.എമാരും മുഖ്യമന്ത്രി ഇ. പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു.
ഇ.പി.എസ്- ഒ.പി.എസ് പക്ഷങ്ങൾ യോജിച്ചപ്പോൾ 18 എം.എൽ.എമാർ ടി.ടി.വി ദിനകര പക്ഷത്തേക്ക് കൂറുമാറിയിരുന്നു. അയോഗ്യരാക്കുമെന്ന് തങ്ങൾക്ക് േനരത്തെ അറിയാമായിരുന്നെന്നും വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കുെമന്നും എം.എൽ.എമാർ അറിയിച്ചു. സർക്കാറിെന താഴെയിടണമെന്നല്ല, മുഖ്യമന്ത്രിെയ മാറ്റണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ അറിയിച്ചു.
അതേസമയം, സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിൻ ആവശ്യെപ്പട്ടു. ഗവർണർ ഒരാഴ്ചക്കുള്ളിൽ വിശ്വാസവോെട്ടടുപ്പിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിെയ സമീപിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
234 എം.എൽ.എമാരുണ്ടായിരുന്നപ്പോൾ ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുെട പിന്തുണ ആവശ്യമായിരുന്നു. 18 എം.എൽ.എമാർ വിട്ടു പോയതോടെ
ഇ.പി.എസ്-ഒ.പി.എസ് പക്ഷത്തിന് 116 പേരുെട പിന്തുണയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 18 പേരെ അയോഗ്യരാക്കിയതോടെ 108 പേരുടെ പിന്തുണയുണ്ടെങ്കിൽ കേവല ഭൂരിപക്ഷമാകും എന്നത് ഇ.പി.എസ്-ഒ.പി.എസ് പക്ഷത്തിന് ആശ്വാസം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.