നീറ്റ് -യു.ജി പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ
text_fieldsനാഗ്പൂർ: നീറ്റ് യു.ജി പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യവുമായി വിദ്യാർഥികൾ. ജൂലൈ 17 ന് നടത്താനിരുന്ന പരീക്ഷ 30 മുതൽ 40 ദിവസം വരെ നീട്ടണമെന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയോട്(എൻ.ടി.എ) ആവശ്യപ്പെട്ടത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് സിലബസ് മുഴുവൻ പഠിച്ച് തീർക്കാൻ കഴിയില്ല എന്നു കാണിച്ചാണ് പരീക്ഷ നീട്ടാൻ ആവശ്യപ്പെട്ടത്.
ഹയർ സെക്കൻഡറി പരീക്ഷയിൽ ഏതെങ്കിലും വിഷയം ജയിച്ചിട്ടില്ലാത്തവർക്ക് സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം വരാൻ സമയമെടുക്കും. ഇതടക്കം കുട്ടികൾക്ക് പഠനത്തിനാവശ്യമായ സമയം ശാസ്ത്രീയമായി പരിഗണിക്കാതെയാണ് തീയതി തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നു. 'ജസ്റ്റിസ് ഫോർ നീറ്റ് യു.ജി' എന്ന ഹാഷ് ടാഗിൽ 1.41 ലക്ഷം ട്വീറ്റുകളാണ് ശനിയാഴ്ച പ്രചരിച്ചത്. പരീക്ഷ തീയതിയിൽ ഇതുവരെ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് എൻ.ടി.എ അറിയിച്ചു. 2021 നീറ്റ് പരീക്ഷ സെപ്റ്റംബർ 12നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.