ഗവർണറുടെ രണ്ടാം കത്ത് ‘പ്രേമലേഖന’മെന്ന് കുമാരസ്വാമി
text_fieldsബംഗളൂരു: സഭാനടപടികളിൽ ഗവർണറുടെ ഇടപെടലിനെ പരിഹസിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വെള്ളിയാഴ്ച ൈവകീട്ട് ആറിന് മുമ്പ് നടപടികൾ പൂർത്തിയാക്കി വിശ്വാസ ം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തിനെ രണ്ടാം പ്രേമലേഖനമെന്നാ ണ് മുഖ്യമന്ത്രി കളിയാക്കിയത്. സഭയിൽ ചർച്ച വൈകിപ്പിക്കുന്നത് കുതിരക്കച്ചവടത്ത ിന് അവസരമൊരുക്കാനാണെന്ന് ഗവർണർ കത്തിൽ ആരോപിച്ചത് ചൂണ്ടിക്കാട്ടി, 10 ദിവസംമു മ്പ് അദ്ദേഹത്തിന് കുതിരക്കച്ചവടത്തെകുറിച്ച് അറിയില്ലായിരുെന്നന്നും ഇന്നുമാ ത്രമാണ് ബോധ്യം വരുന്നതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
മുംബൈയിലേക്ക് പോയ വ ിമത എം.എൽ.എമാർക്കൊപ്പം ബി.ജെ.പി നേതാക്കൾ നിൽക്കുന്നതിെൻറ ചിത്രങ്ങൾ സഭയിലുയർത്തിയായിരുന്നു കുമാരസ്വാമിയുടെ പരാമർശം. സുപ്രീംകോടതിയുടെ നിർദേശപ്രകാരം, സ്പീക്കറെ കാണാനെത്തുേമ്പാൾ വിമത എം.എൽ.എമാർ ൈവകുന്നത് തടയാൻ എച്ച്.എ.എൽ വിമാനത്താവളം മുതൽ വിധാൻ സൗധ വരെ റോഡ് ഒഴിപ്പിക്കാൻ ഗവർണർ ഉത്തരവിട്ടതും സഭയെ ഒാർമപ്പെടുത്തി. ഗവർണറുടെ നിർദേശത്തിൽ തീരുമാനം സ്പീക്കർക്ക് വിടുന്നതായി പറഞ്ഞ അദ്ദേഹം, ഇത് ‘ഡൽഹിയിൽനിന്നുള്ള നിർദേശ’പ്രകാരമല്ലെന്നും ഗവർണറെ കളിയാക്കി.
സഭയിൽ അരങ്ങേറിയത്:
•വെള്ളിയാഴ്ച സഭയിൽ കുമാരസ്വാമിയുടേത് വിടവാങ്ങൾ പ്രസംഗമാവുെമന്നും ബി.ജെ.പി ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് തങ്ങൾ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ.
•സ്പീക്കറുടെ അനുമതിക്ക് പിന്നാലെ വിശ്വാസപ്രമേയത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. തെൻറ രാഷ്ട്രീയ ജീവിതത്തെകുറിച്ച ൈവകാരിക പ്രസംഗത്തിനിടെ, 2006ലെ ബി.ജെ.പിയുമായുള്ള ജെ.ഡി-എസിെൻറ സഖ്യം തകർന്നത് ബി.ജെ.പിക്കുള്ളിലെ പോരുകൊണ്ടാണെന്ന് വെളിപ്പെടുത്തി. സഖ്യസർക്കാറിെൻറ ആദ്യദിനം മുതൽ ബി.ജെ.പി അട്ടിമറിക്ക് കോപ്പുകൂട്ടുകയായിരുന്നെന്ന് കുറ്റപ്പെടുത്തൽ.
•1999ൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി എ.ബി. വാജ്പേയി വിശ്വാസവോട്ടിലേക്ക് നീങ്ങുംമുമ്പ് സഭയിൽ 10 ദിവസം ചർച്ച നടത്തിയത് പ്രതിപക്ഷത്തെ ഒാർമിപ്പിച്ച് മുഖ്യമന്ത്രി.
•ഒാപറേഷൻ താമരയെ വെളിപ്പെടുത്തി സഭയിൽ ജെ.ഡി-എസ് എം.എൽ.എ ശ്രീനിവാസ ഗൗഡ. ബി.ജെ.പി എം.എൽ.എമാരായ അശ്വത് നാരായണൻ, സി.പി. യോഗേശ്വർ, എസ്.ആർ. വിശ്വനാഥ് എന്നിവർ മുമ്പ് തനിക്ക് അഞ്ചുകോടി വാഗ്ദാനം ചെയ്തതായും ഇപ്പോൾ 30 കോടിയാണ് വാഗ്ദാനമെന്നും ആരോപണമുയർത്തി.
•സ്പീക്കറോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി. കഴിഞ്ഞ ഫെബ്രുവരിയിൽ ഒാപറേഷൻ താമരയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട പ്രതിപക്ഷനേതാവ് യെദിയൂരപ്പയുടെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്ന സ്പീക്കറുടെ നിർദേശം നടപ്പാക്കാനാവാത്തതിൽ ഖേദമുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.
•വിശ്വാസം നിയമസഭയുടെ സ്വത്താണെന്നും ഗവർണറെയോ സ്പീക്കറെയോ അതിൽ കടന്നുകയറാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ലെന്നും മന്ത്രി കൃഷ്ണബൈരഗൗഡ.
•തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാൽ മുംൈബയിലെ ആശുപത്രിയിൽ കഴിയുകണെന്നും ശ്രീമന്ത് പാട്ടീൽ എം.എൽ.എ സ്പീക്കർക്ക് അയച്ച കത്ത് സഭയിൽ വായിച്ചു. എം.എൽ.എയെ തട്ടിെക്കാണ്ടുപോയെന്ന പരാതിയിൽ സ്പീക്കറുടെ നിർദേശപ്രകാരം, കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
•സഭയിൽ അപമാനിതനായി ഗവർണർ. അമിത് ഷായുടെ ഏജൻറ് എന്ന് ആരോപിച്ച് ഗവർണർ വാജുഭായി വാലക്കെതിരെ ഭരണപക്ഷ അംഗങ്ങൾ ഗോബാക്ക് മുദ്രാവാക്യം മുഴക്കി.
•സഭയിൽ ഇടപെടാൻ ഗവർണറക്ക് അവകാശമുണ്ടെന്ന് ബി. ജെ.പി. വെള്ളിയാഴ്ചതന്നെ വിശ്വാസവോെട്ടടുപ്പ് വേണമെന്നും സഭയിൽ രാത്രി 12 വരെ തങ്ങാൻ തയാറാണെന്നും പ്രതിപക്ഷം. രാത്രിയിലും വിശ്വാസ പ്രമേയ ചർച്ച. ഒടുവിൽ എട്ടരയോടെ സഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞതായി സ്പീക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.