Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ തൊഴിൽ നൽകുന്ന...

പുതിയ തൊഴിൽ നൽകുന്ന ഉടമക്ക്​ ആനുകൂല്യം; പദ്ധതിക്ക്​ അംഗീകാരമായി

text_fields
bookmark_border
പുതിയ തൊഴിൽ നൽകുന്ന ഉടമക്ക്​ ആനുകൂല്യം; പദ്ധതിക്ക്​ അംഗീകാരമായി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ കാ​ല​ത്ത്​ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​ത്​​മ​നി​ർ​ഭ​ർ ഭാ​ര​ത്​ റോ​സ്​​ഗാ​ർ യോ​ജ​ന എ​ന്ന പ​ദ്ധ​തി കേ​​ന്ദ്ര​മ​​​​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ഔ​പ​ചാ​രി​ക മേ​ഖ​ല​യെ ഉ​ദ്ദേ​ശി​ച്ചു​ള്ള പ​ദ്ധ​തി​ക്ക്​ ന​ട​പ്പു​വ​ർ​ഷം 1,584 കോ​ടി രൂ​പ നീ​ക്കി​വെ​ച്ച​താ​യി തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ്​ ഗം​ഗ്​​വാ​ർ പ​റ​ഞ്ഞു. 2023 മാ​ർ​ച്ച്​ വ​രെ​യു​ള്ള കാ​ല​ത്തേ​ക്ക്​ ആ​കെ 22,810 കോ​ടി വ​ക​യി​രു​ത്തി.

ആ​ത്​​മ​നി​ർ​ഭ​ർ പാ​ക്കേ​ജാ​യി ഏ​താ​നും ആ​ഴ്​​ച​ക​ൾ​ക്കു മു​മ്പ്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ഔ​പ​ചാ​രി​ക​മാ​യി അം​ഗീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ ഒ​ന്നു മു​ത​ൽ അ​ടു​ത്ത ജൂ​ൺ 30 വ​രെ പു​തി​യ തൊ​ഴി​ൽ ന​ൽ​കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ഇ​ള​വു ന​ൽ​കും.

പ്ര​തി​മാ​സം 15,000 രൂ​പ​യി​ൽ ക​വി​യാ​ത്ത വേ​ത​ന​മു​ള്ള തൊ​ഴി​ലാ​ളി​യു​ടെ 12 ശ​ത​മാ​നം വീ​ത​മു​ള്ള തൊ​ഴി​ലാ​ളി-​തൊ​ഴി​ലു​ട​മ ഇ.​പി.​എ​ഫ്​ വി​ഹി​തം ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ ആ​ധാ​ർ മു​ഖേ​ന അ​ക്കൗ​ണ്ടി​ലേ​ക്ക്​ അ​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employerlabour rule
News Summary - recognization to new employer; The project was approved
Next Story