ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 66,999 കോവിഡ് രോഗികൾ; 942 മരണം
text_fields
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,999 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 23,96,638 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 942 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 47,033 ആയി. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 344 പേരാണ് മരിച്ചത്. കർണാടകയിൽ 112 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിെൻറ ഒൗദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.96 ശതമാനമാണ്.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 16,95,982 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 70.77 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 27.27 ശതമാനമായി. 6,53,622 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. ആഗസ്റ്റ് 12 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 2,68,45,688 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്ന് ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം 8,30,391 കോവിഡ് സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.