Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2025 1:30 AMUpdated On
date_range 30 Jan 2025 1:31 AMഇന്ത്യയിൽ ആവർത്തിക്കുന്ന ദുരന്തങ്ങൾ
text_fieldsbookmark_border
camera_alt
മഹാകുംഭമേളക്കിടെ തിരക്കിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നു
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിനിടെയായിരുന്നു ദാരുണസംഭവം. ഈ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ വൻ ദുരന്തങ്ങളെ കുറിച്ചാണ് താഴെ വിവരിക്കുന്നത്.
- ജൂലൈ 2, 2024: ഉത്തർപ്രദേശിലെ ഹഥ്റസിൽ സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനായോഗത്തിൽ തിക്കിലും തിരക്കിലും നൂറിലധികം പേർ മരിച്ചു
- മാർച്ച് 31, 2023: മധ്യപ്രദേശിലെ ഇൻഡോറിലെ ക്ഷേത്രത്തിൽ രാമനവമി ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പുരാതന കിണർ മൂടിയ സ്ലാബ് തകർന്ന് 36 പേർ മരിച്ചു.
- ജനുവരി 1, 2022: ജമ്മു- കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജൂലൈ 14, 2015: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ നടന്ന പുഷ്കരം ഉത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും 27 തീർഥാടകർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2014 ഒക്ടോബർ 3: ദസറ ആഘോഷങ്ങൾക്കിടെ ബിഹാറിലെ പട്നയിലെ ഗാന്ധി മൈതാനത്തുണ്ടായ തിക്കിലും തിരക്കിലും 32 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ഒക്ടോബർ 13, 2013: മധ്യപ്രദേശിലെ രത്തൻഗഢ് ക്ഷേത്രത്തിന് സമീപം തിക്കിലും തിരക്കിലും 115 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- നവംബർ 19, 2012: ഛത്ത് പൂജക്കിടെ പട്നയിലെ അദാലത് ഘട്ടിൽ തിക്കിലും തിരക്കിലും 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- നവംബർ 8, 2011: ഹരിദ്വാറിലെ ഹർ-കി-പൗരി ഘട്ടിൽ തിക്കിലും തിരക്കിലും 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2011 ജനുവരി 14: ശബരിമല ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 104 പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- മാർച്ച് 4, 2010: ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ രാം ജാങ്കി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 63 പേർ മരിച്ചു
- 2008 സെപ്റ്റംബർ 30: രാജസ്ഥാനിലെ ജോധ്പൂരിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണിയെതുടർന്നുണ്ടായ തിക്കിലും തിരക്കിലും 250 ഓളം ഭക്തർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
- 2008 ആഗസ്റ്റ് 3: ഹിമാചൽ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 162 പേർ കൊല്ലപ്പെട്ടു
- ജനുവരി 25, 2005: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ മന്ധർദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 340ലധികം ഭക്തർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2003 ആഗസ്റ്റ് 27: മഹാരാഷ്ട്രയിലെ നാസിക്കിലെ കുംഭമേളയിൽ പുണ്യസ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിക്കുകയും 140 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story