തമിഴ്നാട്ടിലെ 16 ജില്ലകൾക്ക് 'റെഡ് അലർട്ട്'; ചെന്നൈയിലടക്കം വെള്ളിയാഴ്ച വിദ്യാലയങ്ങൾക്ക് അവധി
text_fieldsചെന്നൈ: ന്യൂനമർദം ശക്തിപ്പെട്ട സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ 16 ജില്ലകളിൽ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചു. ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറി വെള്ളിയാഴ്ച പുലർെച്ച ചെന്നൈക്ക് സമീപത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ തീരദേശ ജില്ലകളിലും പുതുച്ചേരി- കാരക്കൽ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളിയാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ ചെന്നൈ നഗരത്തിൽ ഇടവിട്ട് മഴ പെയ്തിരുന്നു. വൈകീേട്ടാടെ ഇടിമിന്നലോടുകൂടിയ കനത്ത മഴയായി മാറി. ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതുകാരണം വാഹനഗതാഗതം മറ്റു വഴികളിൽ തിരിച്ചുവിട്ടു. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് 600 ഭീമൻ മോേട്ടാർ പമ്പുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നവംബർ ആറ് മുതൽ 11 വരെ ഉണ്ടായ പേമാരിയിലും രൂക്ഷമായ മഴക്കെടുതികളാണുണ്ടായത്. ഇതുമൂലം ചെന്നൈയിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. നാഗപട്ടണം, കടലൂർ തുറമുഖങ്ങളിൽ അപായ മുന്നറിയിപ്പുണ്ട്. പുതുച്ചേരിയിലും കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം നാല് ട്രെയിനുകൾ പൂർണമായും 17 ട്രെയിനുകൾ ഭാഗികമായും സർവിസ് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.