കോവിഡിനെ തുരത്താൻ ചുവന്നുറുമ്പ് ചട്നിക്കാവുമോ?
text_fieldsഭുവനേശ്വർ: ചുവന്നുറുമ്പിനെ ചട്നിയാക്കി കഴിക്കുന്ന ഗോത്രവിഭാഗങ്ങൾ രാജ്യത്തെ ഒഡിഷ, ഛത്തിസ്ഗഢ് അടക്കമുള്ള പല സംസ്ഥാനങ്ങളിലുമുണ്ട്.
ജലദോഷം, ശ്വസനപ്രശ്നം, തളർച്ച തുടങ്ങിയ രോഗങ്ങളെ ചെറുക്കാനായിട്ടാണിത്. എന്നാൽ, ഇപ്പോൾ വലിയ വാർത്തകൾക്ക് വഴിവെച്ചിരിക്കുകയാണ് അത്ര പ്രസിദ്ധമല്ലാത്ത ചുവന്നുറുമ്പ് ചട്നി.
ലോകത്തെ ആക്രമിച്ച് കടന്നുപോവുന്ന കോവിഡ് മഹാമാരിക്കെതിരായ ഔഷധമായിത്തീരുമോ എന്ന പുതിയ ചർച്ചക്കാണ് ഒഡിഷ കോടതിയുടെ ഇടപെടൽ തിരികൊളുത്തിയത്.
കോവിഡിനെതിരെ ഈ വിഭവം ഫലവത്താവുമോ എന്ന് പഠിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയത്തോടും കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) ഡയറക്ടർ ജനറലിനോടും കോടതി നിർദേശിച്ചു.
ബൈപാദ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻജിനീയർ നയാധ്യാർ പദിയാൽ സമർപ്പിച്ച പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ചുവന്നറുമ്പ് ചട്നി കോവിഡിനെതിരെ ഫലവത്താവുമോ എന്നറിയാൻ കൂടുതൽ ഗവേഷണം വേണമെന്ന ശിപാർശയിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന ഹരജിക്കാരെൻറ ആരോപണം മുഖവിലക്കെടുത്താണിത്. കഴിഞ്ഞ ജൂൺ 23നാണ് സി.എസ്.ഐ.ആറിനും ആയുഷ് മന്ത്രാലയത്തിനും പദിയാൽ ശിപാർശ സമർപ്പിച്ചത്.
ചുവന്നുറുമ്പ് ചട്നിയുടെ ഔഷധഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ ഒന്നാണേത്ര ഇത്. ചുവന്നുറുമ്പും പച്ചമുളകും ചേർത്താണ് ചട്നി തയാറാക്കുക. നിരവധി ആൻറി ബാക്ടീരിയൽ ഘടകങ്ങളടങ്ങിയ ഇൗ ചട്നി ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാവുന്ന അണുബാധയെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് അേദ്ദഹം ചൂണ്ടിക്കാട്ടുന്നു. പ്രോട്ടീൻ, കാൽസ്യം, സിങ്ക് തുടങ്ങിയവയുടെ കലവറയാണേത്ര ഇത്.
ഹരജി പരിഗണിച്ച കോടതി കേസിെൻറ മെറിറ്റിലേക്ക് കടക്കാതെ തന്നെ ആയുഷിനും സി.ഐ.എസ്.ആറിനും നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.