എട്ട് വർഷം രാജ്യത്ത് അഴിമതിക്കും അസ്വസ്ഥതക്കും ചുവപ്പുകാർഡ് -മോദി
text_fieldsഷില്ലോങ്: രാജ്യത്ത് അഴിമതിക്കും അസ്വസ്ഥതക്കും ചുവപ്പുകാർഡ് കാണിച്ച എട്ട് വർഷങ്ങളാണ് കടന്നുപോയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വടക്കുകിഴക്കൻ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ മേഘാലയയിലെ ഷില്ലോങ്ങിൽ എത്തിയതായിരുന്നു മോദി. വടക്കുകിഴക്കൻ ഇന്ത്യയിലെ അവികസിതാവസ്ഥ, അഴിമതി, അശാന്തി, രാഷ്ട്രീയ പ്രീണനം തുടങ്ങി എല്ലാ തടസങ്ങൾക്കും തന്റെ സർക്കാർ 'റെഡ് കാർഡ്' നൽകിയെന്ന് മോദി പറഞ്ഞു.
"ഫുട്ബോളിൽ, ആരെങ്കിലും സ്പോർട്സ് സ്പിരിറ്റിന് എതിരായി കളിക്കുമ്പോൾ, അവർക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കുന്നു. അതുപോലെ, വടക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ വികസനം, അഴിമതി, രാഷ്ട്രീയം തുടങ്ങിയ എല്ലാ തടസങ്ങൾക്കും ഞങ്ങൾ ചുവപ്പ് കാർഡ് നൽകി. പക്ഷപാതവും അശാന്തിയും ഇല്ലാതാക്കി. വടക്കുകിഴക്കൻ മേഖലയിലെ കായിക വികസനത്തിലാണ് തന്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന് ഫുട്ബോൾ ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെ, ഞാൻ ഇവിടെ ഷില്ലോങ്ങിൽ ഫുട്ബോൾ ആരാധകർക്കിടയിൽ ഒരു ഫുട്ബോൾ മൈതാനത്ത് റാലി നടത്തുന്നു എന്നത് യാദൃശ്ചികമാണ്. ഖത്തറിൽ ഫുട്ബോൾ മത്സരം നടക്കുന്നു. ഞങ്ങൾ ഇവിടെയുണ്ട്. വികസന മത്സരത്തിലാണ് -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.